Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളികളുടെ രുചിലോകം കീഴടക്കാന്‍ ഇനി വിശ്വസ്ഥതയുടെ കാവല്‍ക്കാര്‍!

അയര്‍ലണ്ടിലെ മലയാളികളുടെ രുചിലോകം കീഴടക്കാന്‍ ഇനി വിശ്വസ്ഥതയുടെ കാവല്‍ക്കാര്‍!

ലോകത്തിലെ ഏറ്റവും വലിയ സുഗന്ധ വ്യഞ്ജന സ്ഥാപനങ്ങളിലൊന്നായ സിന്തൈറ്റ് ഗ്രൂപ്പിന്റെ ഉത്പന്നമായ ‘കിച്ചന്‍ ട്രഷേഴ്‌സ്’ കറിമസാലകളും സ്‌പൈസ് പൗഡറുകളും ഇനി അയര്‍ലണ്ടിലെ മലയാളികളുടെ രുചിലോകം കീഴടക്കാനെത്തുന്നു.ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ എല്ലാ രുചിക്കൂട്ടുകളിലും കിച്ചന്‍ ട്രഷേഴ്‌സ് ഇനി നിങ്ങള്‍ക്ക് ധൈര്യമായി ഉപയോഗിക്കാം.കാരണം ഇത് വരുന്നത് പതിറ്റാണ്ടുകളുടെ വിശ്വസ്ഥത കേരളസമൂഹത്തിന് നല്‍കിയവര്‍ ആണെന്നതു തന്നെ.

ചിക്കന്‍ മസാല, ഫിഷ് മസാല, മീറ്റ് മസാല, ചിക്കന്‍ ഫ്രൈ മസാല, ബീഫ് ഉലര്‍ത്ത് മസാല, മട്ടണ്‍ മപ്പാസ് മസാല, ഡക്ക് പെപ്പര്‍ റോസ്റ്റ് മസാല, ഗരം മസാല, രസം പൗഡര്‍, സാമ്പാര്‍ പൗഡര്‍ എന്നീ 10 കറിമസാലകളും മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, കടുക്, കാശ്മീരി മുളക് പൊടി, കുരുമുളക് പൊടി എന്നീ ആറ് സ്‌പൈസ് പൗഡറുകളുമാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്.അയര്‍ലണ്ടിലെ എല്ലാ പ്രധാന ഏഷ്യന്‍ ഷോപ്പുകളിലും ഇനി കിച്ചന്‍ ട്രഷേഴ്‌സ് ഉത്പന്നങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാണ്.kitchen-treasures-2

”അച്ചാറുകള്‍, കുക്കിംഗ്‌പേസ്റ്റ്, റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, സീസണിംഗ്, റെഡി ടു ഡ്രിങ്ക്, സോസുകള്‍ തുടങ്ങിയ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ പുറത്തിറങ്ങാനുമൊരുങ്ങുന്നു. 100 ലേറെപ്പേര്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പ്പന്ന വികസന വിഭാഗം അതിന്റെ തയാറെടുപ്പിലാണ്,” സിന്തൈറ്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ ചുമതലയുള്ള ഇന്റര്‍ഗ്രോ ഫുഡ്‌സ് സിഇഒ അശോക് മാണി പറയുന്നു.

ദൈനംദിന ജീവിതത്തില്‍ കേരളത്തിന്റെ സ്വന്തം സിന്തൈറ്റ് ഉല്‍പ്പന്നങ്ങളില്‍ പലതും നമ്മുടെ രസമുകുളങ്ങളെ ഉണര്‍ത്തുന്നുണ്ട്. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളല്ലാത്തതിനാല്‍ പൊതുവെ അറിയുന്നില്ലെന്ന് മാത്രം. ഉദാഹരണത്തിന് മെറില്‍ബോയ് ഐസ്‌ക്രീം. അതിലുപയോഗിക്കുന്ന നാചുറല്‍ ഫ്‌ളേവേഴ്‌സ് സിന്തൈറ്റിന്റേതാണ്. ഐടിസിയുടെ സണ്‍ഫീസ്റ്റ് യിപ്പി നൂഡില്‍സ്, കെലോഗ്‌സ് ഓട്‌സ്, ബക്കാര്‍ഡി തുടങ്ങി 300ലേറെ പ്രശസ്ത ബ്രാന്‍ഡുകള്‍ സിന്തൈറ്റ് പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിക്കുന്നത്.

”പ്രതിവര്‍ഷം 60,000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് സിന്തൈറ്റ് സംസ്‌കരിക്കുന്നത്. ആഗോള ഓലിയോറെസിന്‍ വിപണിയുടെ 30 ശതമാനത്തിലേറെ വിപണി വിഹിതവുമായി സിന്തൈറ്റ് ഒന്നാം സ്ഥാനത്താണ്. അതിനാല്‍ വിപണിവിഹിതം ഉയര്‍ത്തിക്കൊണ്ടുവരാന്‍ മറ്റൊരു കമ്പനിക്കുമില്ലാത്ത ആനുകൂല്യം കിച്ചണ്‍ ട്രഷേഴ്‌സിനുണ്ട്” അശോക് മാണി പറയുന്നു.

100 ശതമാനം! പരിശുദ്ധിയും സ്വാദും നൂറ് ശതമാനമെന്നതാണ് കിച്ചണ്‍ ട്രഷേഴ്‌സിന്റെ മുദ്രാവാക്യം. അത് വെറും പരസ്യവാചകമല്ല. പ്രവൃത്തിയില്‍ തെളിയിച്ചതാണ്. ”പതിനായിരം ഏക്കറിലേറെ വരുന്ന ഫാമുകളില്‍ നിന്ന് കര്‍ശനമായ ഗുണമേന്മാ പരിശോധനകള്‍ക്കുശേഷമാണ് സിന്തൈറ്റ് സുഗന്ധ വ്യഞ്ജനങ്ങള്‍ ശേഖരിക്കുന്നത്. ബിആര്‍സി (ബ്രിട്ടീഷ് റീട്ടെയ്ല്‍ കണ്‍സോര്‍ഷ്യം) യൂറോപ്യന്‍ എച്ച്എസിസിപി (ഹസാഡ് അനാലിസിസ് ആന്‍ഡ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയ്ന്റ്‌സ്) തുടങ്ങിയ ഗുണനിലവാരങ്ങളോടെ കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാരമ്പര്യം സിന്തൈറ്റിന്റെ മുതല്‍ക്കൂട്ടാണ്,” സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് പോള്‍ പറയുന്നു.

എട്ടു തവണ വൃത്തിയാക്കിയെടുക്കുന്ന ഗുണമേന്മ:കൃഷിയിടത്തില്‍ നിന്ന് ഫാക്റ്ററിയിലേക്കെത്തുന്നതിനിടെ സുഗന്ധ വ്യഞ്ജനങ്ങള്‍ 10 തരം പരിശോധനകള്‍ക്ക് വിധേയമാക്കും. തുടര്‍ന്ന് എട്ട് തവണ വൃത്തിയാക്കല്‍ പ്രക്രിയയിലൂടെ കടന്നുപോയശേഷമാണ് സംസ്‌കരണം നടത്തുക. ആഗോള വിപണിയില്‍ സിന്തൈറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത് ഗുണമേന്മയിലെ ഈ നിഷ്‌കര്‍ഷ തന്നെ. ദശാബ്ദങ്ങളായി ലോകവിപണിയില്‍ ഉല്‍പ്പന്നമെത്തിക്കുകയും കാലാനുസൃതമായി ആധുനികവല്‍ക്കരണം നടത്തുകയും ചെയ്തിട്ടുള്ള കോലഞ്ചേരിയിലെ കയറ്റുമതി ഫാക്റ്ററിയില്‍ നിന്നു തന്നെയാണ് കിച്ചണ്‍ ട്രഷേഴ്‌സ് ഉല്‍പ്പന്നങ്ങളും പുറത്തിറങ്ങുന്നത്. അതിനാല്‍ അതേ ലോകനിലവാരം ഇനി കിച്ചണ്‍ ട്രഷേഴ്‌സിലൂടെ മലയാളികളുടെ നാക്കിന്‍ തുമ്പിലുമെത്തുന്നു.kitch beef

13 ജില്ലകളില്‍ 60 വിതരണക്കാരുമായാണ് കിച്ചന്‍ ട്രഷേഴ്‌സ് കേരളത്തില്‍ തുടക്കമിട്ടിരിക്കുന്നത്. 4000 ഷോപ്പുകളില്‍ ഇതിനകം കിച്ചണ്‍ ട്രഷേഴ്‌സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. അധികം വൈകാതെ 12,000 ഷോപ്പുകളില്‍ സജീവമാകുമെന്ന് അശോക് മണി പറഞ്ഞു. കേരളത്തില്‍ ആദ്യ വര്‍ഷം വിപണിവിഹിതത്തിന്റെ അഞ്ച് ശതമാനമായ 2030 കോടി രൂപയുടെ ബിസിനസാണ് കമ്പനി ലക്ഷ്യമിടുന്നത്. അധികം വൈകാതെ 250ല്‍പ്പരം ഉല്‍പ്പന്നങ്ങളുമായി ഇന്ത്യയിലുടനീളം ഇന്റര്‍ഗ്രോ ഫുഡ്‌സ് ആന്‍ഡ് ബെവറിജസ് സജീവമാകും. മൂന്ന് വര്‍ഷത്തിനകം 150 കോടിയുടെയും ഏഴ് വര്‍ഷത്തിനകം 500 കോടി രൂപയുടേതുമാണ് വിറ്റുവരവ് ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ മുളക് സംസ്‌കരണ കമ്പനിയാണ് സിന്തൈറ്റ്. കിച്ചന്‍ ട്രഷേഴ്‌സ് തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മുളക് പൊടിയിലാകും. ആറ് മാസത്തിനു ശേഷം ലോകവിപണിയിലും കിച്ചണ്‍ ട്രഷേഴ്‌സ് ലഭ്യമാകും.അയര്‍ലണ്ടിന് പുറമേ മിഡില്‍ ഈസ്റ്റ്, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളിലാകും ആദ്യം ലഭ്യമാകുക.

വീടുകളിലുണ്ടാക്കുന്നതിലും പരിശുദ്ധി…

വീടുകളില്‍ പൊടിച്ചുണ്ടാക്കുന്ന മസാലക്കൂട്ടുകളേക്കാള്‍പോലും പരിശുദ്ധിയും ഗുണനിലവാരവും കിച്ചന്‍ ട്രഷേഴ്‌സ് അവകാശപ്പെടുന്നു. ”സുഗന്ധവ്യഞ്ജനങ്ങളുടെ സ്രോതസില്‍ തന്നെയാണ്‌സിന്തൈറ്റ് ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഷകരുമായി സിന്തൈറ്റ് ഇതിന് കരാറിലേര്‍പ്പെട്ടിട്ടുമുണ്ട്. 100 ശതമാനം പരിശുദ്ധി ആസ്വദിക്കൂ എന്നാണ് ഞങ്ങള്‍ക്ക് കേരളത്തിലെ വീട്ടമ്മമാരോട് പറയാനുള്ളത്. പാക്കറ്റില്‍ ലഭിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളെപ്പറ്റിയുള്ള അവരുടെ ധാരണ കിച്ചന്‍ ട്രഷേഴ്‌സ് എത്തിയതിലൂടെ മാറുമെന്ന് ഉറപ്പാണ്,” ജോര്‍ജ് പോള്‍ പറയുന്നു.
മലയാളിക്കും ആസ്വദിക്കാം ഇനി സിന്തൈറ്റ് സ്വാദ്
രുചികളുടെ ലോകത്ത് ആഗോള സാന്നിധ്യമായ സിന്തൈറ്റ് ഉല്‍പ്പന്നങ്ങളെക്കുറിച്ച് മലയാളികളേക്കാള്‍ ഇതുവരെ കാര്യമായ അറിവുണ്ടായിരുന്നത് വിദേശികള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കുമായിരിക്കും. ഒലിയോറെസിന്‍ പോലുള്ള അതീവ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലധികവും വിദേശങ്ങളിലാണ് ഉപയോഗിക്കുന്നത്. ഇനി മുതല്‍ കിച്ചന്‍ ട്രഷേഴ്‌സിലൂടെ അതേ രാജ്യാന്തര ഗുണമേന്മ ആസ്വദിച്ചറിയാന്‍ മലയാളികള്‍ക്കും അവസരമൊരുങ്ങുന്നു.

1972ലാണ് സിന്തൈറ്റ് ഗ്രൂപ്പിന്റെ തുടക്കം. പരമ്പരാഗത വ്യവസായങ്ങളില്‍ നിന്ന് മാറി ചിന്തിച്ച സിവി ജേക്കബാണ് സ്ഥാപകന്‍. ഇന്ത്യയില്‍ അഞ്ച് ഉല്‍പ്പാദന യൂണിറ്റുകളും ചൈനയില്‍ ഒരു യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമെ 20,000 ടണ്‍ ശേഷിയില്‍ സ്‌പൈസ് പൗഡറിംഗ് യൂണിറ്റുമുണ്ട്. സീസണിംഗ്, ഫ്‌ളേവറിംഗ് എന്നീ രംഗത്തെ ആഗോള ഭീമന്മാരായ ജിവൗഡന്‍, ഗ്രിഫിത് ലബോറട്ടറീസ്, കെറി ഗ്രൂപ്പ് തുടങ്ങിയ വിപുലമായ ഉപഭോക്തൃനിരയാണ് ആഗോളതലത്തിലുള്ളത്. 1300 കോടി രൂപയാണ് സിന്തൈറ്റ് ഗ്രൂപ്പിന്റെ വിറ്റുവരവ്. 2020ല്‍ 3000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.

ബയോ ഇന്‍ഗ്രേഡിയന്റ്‌സിനും സ്‌പൈസസിനുമായി സിന്തൈറ്റിന് രണ്ട് ഡിവിഷനുകളുണ്ട്. മുളക്, കുരുമുളക്, മഞ്ഞള്‍, ഏലം എന്നിവ ഒലിയോറെസിനുകളാക്കുന്ന ബയോ ഇന്‍ഗ്രേഡിയന്റ്‌സ് ഡിവിഷന് പ്രതിദിനം 275 ടണ്‍ ശേഷിയുണ്ട്. ഫ്‌ളേവറിംഗ്, സീസണിംഗ് സ്ഥാപനങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഈ ഉല്‍പ്പന്നങ്ങള്‍ തുടര്‍ന്ന് ഭക്ഷ്യസംസ്‌കരണ കമ്പനികളിലേക്ക് എത്തുന്നു. 2006ല്‍ സീസണിംഗ് കമ്പനികള്‍ക്കായി സുഗന്ധവ്യഞ്ജനങ്ങള്‍ പൊടിച്ച് ഗ്രാന്യൂളുകളാക്കുന്ന സ്‌പൈസ് ഡിവിഷന്‍ തുടങ്ങി.

സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വികസിത വിപണികളായ യുഎസ്, യൂറോപ്പ്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലേയ്ക്കാണ് സിന്തൈറ്റിന്റെ പ്രധാന കയറ്റുമതി. ഗ്രൂപ്പിലെ 100 കോടി രൂപ വലിപ്പമുള്ള സിമേഗ സേവറി ടെക്‌നോളജീസ് കഴിഞ്ഞ എട്ടു വര്‍ഷമായി സേവറി ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നു. സ്‌നാക്ക് ഫുഡ്‌സ്, പ്രോസസ്ഡ് ചീസ്, കണ്‍വീനിയന്‍സ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച മാംസം എന്നീ മേഖലകളിലാണ് സിമേഗയുടെ സീസണിംഗുകളും സേവറി ചേരുവകളും ഉപയോഗിക്കുന്നത്. ബേക്കറി, പാനീയങ്ങള്‍, കണ്‍ഫെക്ഷനറി, ഡെയറി, ഫാര്‍മ, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് സ്വീറ്റ് ഫ്‌ളേവറുകള്‍ നല്‍കുന്ന ഗ്രൂപ്പ് കമ്പനിയാണ് സിമേഗാ ഫ്‌ളേവേഴ്‌സ്. നെസ്ലെ, യൂണീലിവര്‍ തുടങ്ങിവയാണ് ഈ കമ്പനിയുടെ പ്രധാന ഉപഭോക്താക്കള്‍.

”കേരളത്തില്‍ വര്‍ഷം തോറും ഉല്‍പ്പാദിപ്പിക്കുന്ന 11.25 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളുടെ 1215% വിവിധ രൂപങ്ങളില്‍ കയറ്റുമതി ചെയ്യുകയാണ്. ബാക്കിയുള്ളതു മുഴുവന്‍ കറി പൗഡറുകള്‍, മസാലകള്‍, റെഡി റ്റു ഈറ്റ് ഗ്രേവി ഉല്‍പ്പന്നങ്ങള്‍ എന്നിവയായി ആഭ്യന്തരവിപണിയില്‍ത്തന്നെ വിറ്റഴിയുന്നു. ഇന്ത്യയിലേയും ചൈനയിലേയും ഫ്‌ളേവറിംഗ്, സീസണിംഗ് എന്നിവയുടെ ആളോഹരി ഉപഭോഗം ഒരു ഡോളറില്‍ താഴെ മാത്രമേ വരുന്നുള്ളു,” സിന്തൈറ്റ് സ്ഥാപകന്‍ സി.വി ജേക്കബ് ചൂണ്ടിക്കാട്ടുന്നു.

”സ്‌പൈസസ് ബോര്‍ഡില്‍ നിന്ന് 1976 മുതല്‍ തുടര്‍ച്ചയായി 36 വര്‍ഷവും കയറ്റുമതി അവാര്‍ഡ് സിന്തൈറ്റിനാണ്. സിന്തൈറ്റ് ആഗോള പ്രശസ്തിയോടെ സ്വന്തം വീട്ടിലേയ്ക്ക് വരുന്നതാണ് കിച്ചന്‍ ട്രഷേഴ്‌സ്. ആഗോള നിലവാരങ്ങളിലുള്ള ഗുണമേന്മയുടേയും പെസ്റ്റ് മാനേജ്‌മെന്റ് പോളിസിയുടെയും കാര്‍ഷികരീതികളുടേയും ഗുണഫലങ്ങള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കാന്‍ ഞങ്ങള്‍ പ്രതിബദ്ധമാണ്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയിലെ ഓരോ വീട്ടിലും കിച്ചന്‍ ട്രഷേഴ്‌സ് ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ലക്ഷ്യമിടുന്നു,” ജോര്‍ജ് പോള്‍ പറയുന്നു.
(കടപ്പാട്:ധനം മാസിക)

Scroll To Top