Saturday December 03, 2016
Latest Updates

ഡബ്ലിന്‍ നഗരത്തിലെ ‘ഒരുമ്മ’യുടെ ബാക്കി പത്രം

ഡബ്ലിന്‍ നഗരത്തിലെ ‘ഒരുമ്മ’യുടെ ബാക്കി പത്രം

ദ്യപാനിയായ അക്രമി തന്നെ ബലാത്ക്കാരമായി ചുംബിക്കുന്നത് കണ്ടിട്ടും സഹയാത്രികര്‍ പ്രതികരിച്ചില്ലെന്ന് യുവതി. ഡബ്ലിനിലെ ബസ് സ്റ്റോപ്പില്‍ നിന്ന 17 വയസ്സുകാരിക്കാണ് ഈ ദുര്യോഗം നേരിട്ടത്.മദ്യപിച്ചു ലക്കു കെട്ട 67 കാരന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ അവളെ കടന്ന് പിടിയ്ക്കുകയും ബലാത്ക്കാരമായി ചുംബിക്കുകയുമായിരുന്നു. 

താന്‍ ഇതുവരെ ഒരു കന്യകയോടൊത്ത് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ തന്റെ അടുത്ത് പിടിച്ച് ഇരുത്തുകയും ശരീരത്ത് തടവുകയും ചെയ്തു.ബസ് വന്നപ്പോള്‍ രക്ഷപെടാനായി ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ പിന്നാലെ ചെന്ന് തടയുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തു. ഇതെല്ലാം കണ്ട വഴിയാത്രക്കാരെ ബസില്‍ ഉള്ളവരോ അയാളെ തടയാനോ തന്നെ രക്ഷിക്കാനോ ഒന്നും ചെയ്തില്ലെന്ന് യുവതി ഗാര്‍ഡയ്ക്ക് മൊഴി നല്‍കി. 

2014 സപ്തംബര്‍ 20 ന് നടന്ന സംഭവത്തിന്റെ കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കിയ ജഡ്ജി വിധി പറയാന്‍ താമസിപ്പിച്ചില്ല..പാഡി  മക്കാന്‍ എന്ന ഈ വൃദ്ധകാമുകന്‍ 10 മാസം ജയിലഴികളെ ചുംബിക്കട്ടെ എന്നാണ് കോടതിയുടെ തീരുമാനം.വീടും കുടിയുമില്ലാതെ നടക്കുന്ന ഈ കുടിയന്‍ സമൂഹത്തിന് മുഴുവന്‍ ബാധ്യതയാണെന്നും ജഡ്ജി മാര്‍ട്ടിന്‍ നോളന്‍ പറഞ്ഞു വെച്ചു. എന്നാല്‍ താന്‍ അശ്ലീലമായല്ല അതൊന്നും ചെയ്തതെന്നും തന്റ ഉള്ളിലെ വിസ്‌കി ആയിരുന്നു കുഴപ്പകാരന്‍ എന്നുമാണ് ഈ കുടിയന്റെ കുമ്പസാരം.

Scroll To Top