Wednesday April 26, 2017
Latest Updates

കിരണ്‍ ബേദി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

കിരണ്‍ ബേദി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. തിങ്കളാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നാണ് കിരണ്‍ ബേദി മത്സരിക്കുക. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജനുവരി 15 നാണ് കിരണ്‍ ബേദി ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി പറയുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന് ബേദി നേരത്തെ വ്യക്തമാക്കിയിരുന്നു. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ബേദി കെജ്‌രിവാളിനോടൊപ്പം മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കെജ്‌രിവാള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതോടെ ഇരുവരും സഖ്യം ഉപേക്ഷിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കിരണ്‍ ബേദി പ്രതികരിച്ചത്. 

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും മാഗ്‌സസെ അവാര്‍ഡ് ജേതാവുമാണ് കിരണ്‍ ബേദി. ജയില്‍ പരിഷ്‌കരണത്തിലൂടെ ദേശീയ തലത്തില്‍ പ്രശസ്തി നേടിയിട്ടുണ്ട്. 


Scroll To Top