Sunday December 04, 2016
Latest Updates

മലയാളികളുടെ പ്രിയപ്പെട്ട കിംഗ് ഫിഷര്‍ ബിയര്‍ ഇനി അയര്‍ലണ്ടിലും!

മലയാളികളുടെ പ്രിയപ്പെട്ട കിംഗ് ഫിഷര്‍ ബിയര്‍ ഇനി അയര്‍ലണ്ടിലും!

ഡബ്ലിന്‍ :മിക്ക മലയാളികളും ബിയര്‍ കുടിയ്ക്കാന്‍ ആരംഭിച്ചത് കിംഗ് ഫിഷര്‍ കുടിച്ചു കൊണ്ടാവും.കേരളത്തില്‍ സുലഭമായ കെ എഫ് എന്താണെന്ന് പരീക്ഷിക്കാത്ത യുവാക്കള്‍ കുറവായിരിക്കും. മലയാളികളുടെ പ്രിയപ്പെട്ട ബിയറായ കെ എഫ് ഇതാ അയര്‍ലണ്ടിലും എത്തിയിരിക്കുന്നു.പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റായ ലിഡിലിലാണ് ഇപ്പോള്‍ കെ എഫ് വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.

ഏഷ്യന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക സ്‌കീമായ ഫീസ്റ്റ് ഫ്രം യീസ്റ്റിന്റെ ഭാഗമായാണ് കിംഗ് ഫിഷര്‍ അയര്‍ലണ്ടിലെ മലയാളികളെ സന്തോഷിപ്പിക്കാന്‍ എത്തിയിരിക്കുന്നത്.വില 1.49 യൂറോ.
ചൈനീസ് ന്യൂ ഇയര്‍ സെലിബ്രേഷന്റെ ഭാഗമായി നിരവധി ഏഷ്യന്‍ വിഭവങ്ങള്‍ ലിഡില്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്

Scroll To Top