Saturday December 03, 2016
Latest Updates

അബ്ദുള്ള രാജാവ് ഐസിസിനെതിരെ നേരിട്ട് യുദ്ധത്തിനിറങ്ങുമെന്ന് അഭ്യൂഹം 

അബ്ദുള്ള രാജാവ് ഐസിസിനെതിരെ നേരിട്ട് യുദ്ധത്തിനിറങ്ങുമെന്ന് അഭ്യൂഹം 

അമ്മാന്‍ :ജോര്‍ദാന്‍ ഐസി സിനെതിരെ ശക്തമായ സൈനിക നീക്കം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്‍ നേരിട്ട് തന്നെ ഭീകരസംഘടനയായ ഐസിസിനെതിരെ രംഗത്തിറങ്ങും എന്നാണു പറയപ്പെടുന്നത്. ജോര്‍ദാന്‍ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിട്ടും പട്ടാളവേഷത്തിലുള്ള അബ്ദുള്ളയുടെ ചിത്രമടങ്ങുന്ന ചൂടന്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയിലെങ്ങും നിറയുകയാണ്.

ജോര്‍ദാന്റെ പൈലറ്റ് മുവാസ് അല്‍കസാസ്‌ബെയെ ഐസിസ് ജീവനോടെ ചുട്ടുകൊന്നതിനുള്ള പ്രതികാരമായി ഐസിസിനെ തുടച്ചുനീക്കുമെന്ന് ആ രാജ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഒരു വനിതയടക്കം രണ്ട് ഐസിസ് ഭീകരരെ ജോര്‍ദാന്‍ തൂക്കിക്കൊന്നു. തുടര്‍ന്നായിരുന്നു അബ്ദുള്ളയുടെ യുദ്ധപ്രഖ്യാപനം. ജോര്‍ദാന്‍ സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചുമതല വഹിച്ചിരുന്ന അബ്ദുള്ള ഹെലികോപ്റ്റര്‍ പൈലറ്റ് കൂടിയാണ്.

കസാസ്‌ബെയെ ഇരുമ്പുകൂട്ടിലടച്ച് ജീവനോടെ ചുട്ടുകൊല്ലുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ യു.എസ്. സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടിലെത്തിയിരുന്നു. കസാസ്‌ബെയെ വീരനായകന്‍ എന്ന് വിളിച്ച അദ്ദേഹം ഐ.എസ്സിനെതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. ഐ.എസ്. വിരുദ്ധപോരാട്ടത്തില്‍ യു.എസ്സിന്റെ സഖ്യകക്ഷിയാണ് ജോര്‍ദാന്‍. 

Scroll To Top