Friday December 02, 2016
Latest Updates

സൗദി അറേബ്യയിലെ അബ്ദുള്ള രാജാവ് അന്തരിച്ചു 

സൗദി അറേബ്യയിലെ അബ്ദുള്ള രാജാവ് അന്തരിച്ചു 

റിയാദ്: സൗദി അറേബ്യയിലെ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് (91)അന്തരിച്ചു .ഈ മാസം ആദ്യം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു.

‘രണ്ടു വിശുദ്ധ പള്ളികളുടെ സംരക്ഷകനായ അബ്ദുള്ള രാജാവ് ഇന്ന് പുലര്‍ച്ചെ നമ്മെ വിട്ടു പിരിഞ്ഞ വിവരം സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവും,കുടുംബാംഗങ്ങളും രാജ്യത്തെ ജനങ്ങളും വ്യസനസമേതം അറിയിക്കുന്നതായുള്ള ദേശീയ ടെലിവിഷനിലെ അറിയിപ്പിലൂടെയാണ് അബ്ദുള്ള രാജാവിന്റെ നിര്യാണ വാര്‍ത്ത സൗദി അറേബ്യ പുറത്തു വിട്ടത് 

അദ്ദേഹത്തിന്റെ സഹോദരന്‍ സല്‍മാന്‍ സൌദിയുടെ അടുത്ത ഭരണാധികാരിയായി പ്രഖ്യാപിച്ചതായി രാജകീയ കോടതി വെളിപ്പെടുത്തി 
പതിവ് പരിശോധനകള്‍ക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശങ്ക വേണ്ടെന്നും റിയാദ് അബ്ദുള്‍ അസീസ് മെഡിസിറ്റി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.എന്നാല്‍ ഇന്ന് പുലര്‍ച്ചെ സൌദി സമയം ഒരു മണിയോടെ അദ്ദേഹം നിര്യാതനായതായി അറിയിക്കുകയായിരുന്നു.

Scroll To Top