Thursday December 08, 2016
Latest Updates

കിളിമോര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 28 ന് 

കിളിമോര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 28 ന് 

കിള്ളിമോര്‍ (കൗണ്ടി ഗാല്‍വേ) കിളിമോര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷപരിപാടികള്‍ ഡിസംബര്‍ 28 ന് നടത്തപ്പെടും.കിളിമോര്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് 5 30 ന് വിശുദ്ധ കുര്‍ബാനയോടെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍,ക്രിസ്തുമസ് കരോള്‍ മത്സരം,മറ്റ് സാംസ്‌കാരിക പരിപാടികള്‍ എന്നിവ ആഘോഷ പരിപാടികളെ വര്‍ണ്ണാഭമാക്കും.

ഇത് മൂന്നാമത് വര്‍ഷമാണ് കിളിമോര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.ഇത്തവണ ക്രിസ്തുമസ് കേക്ക് മത്സരവും ഒരുക്കിയിട്ടുണ്ട്.കേക്ക് മേക്കിംഗ് മത്സരത്തിലെ വിജയിക്ക് 50 യൂറോ സമ്മാനവും നല്‍കപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോര്‍ജ്ജ് ഫ്രാന്‍സീസ് : 0871676761, സിജു: 0876061680, സുബാഷ്: 0879881277

വാര്‍ത്ത :ജോര്‍ജ്ജ് ഫ്രാന്‍സീസ് 

Scroll To Top