Saturday December 10, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ കൂറ്റന്‍ തിമിംഗലം കരയ്ക്കടിഞ്ഞു

വാട്ടര്‍ഫോര്‍ഡില്‍ കൂറ്റന്‍ തിമിംഗലം കരയ്ക്കടിഞ്ഞു

 വാട്ടര്‍ഫോര്‍ഡ് :കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ ട്രാമൂറിനടുത്ത സലീന്‍ ബീച്ചില്‍ കൂറ്റന്‍ തിമിംഗലം ചത്ത നിലയില്‍ കരയ്ക്കടിഞ്ഞു.16 അടിയോളം നീളമുള്ള കൂറ്റന്‍ തിമിംഗലത്തെ ഇന്നലെ വൈകിട്ടാണ് പ്രദേശവാസികള്‍ സലീന്‍ ബീച്ചില്‍ കണ്ടെത്തിയത്.

ആഹാരക്കുറവ് കാരണമാണ് തിമിംഗലം ചാവാന്‍ കാരണമെന്ന് കരുതുന്നതെന്ന് ഐറിഷ് വെയില്‍ ആന്‍ഡ് ഡോള്‍ഫിന്‍ ഗ്രൂപ്പ് വെളിപ്പെടുത്തി.ഐറിഷ് തീരത്ത് 2010 ന് ശേഷം ഈ ഇനത്തില്‍ പെട്ട തിമിംഗലങ്ങള്‍ ചത്തുപൊങ്ങുന്നത് പതിവായിരിക്കുകയാണെന്ന് സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു.

തിമിംഗലത്തിന്റെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം അസ്ഥികൂടം ട്രാമൂറില്‍ തന്നെ പ്രദര്‍ശിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനംKiller Whale 8 

Scroll To Top