Saturday July 22, 2017
Latest Updates

കൗണ്ടി കെറി ഒരുങ്ങി,കില്ലാര്‍ണി ബൈക്ക് ഫെസ്റ്റ് മെയ് 29 ന് തുടങ്ങും 

കൗണ്ടി കെറി ഒരുങ്ങി,കില്ലാര്‍ണി ബൈക്ക് ഫെസ്റ്റ് മെയ് 29 ന് തുടങ്ങും 

കില്ലാര്‍ണി: സുപ്രസിദ്ധമായ അയര്‍ലണ്ട് ബൈക്ക് ഫെസ്റ്റ് മെയ് 29 ന് കൗണ്ടി കെറിയിലെ കില്ലാര്‍ണിയില്‍ ആരംഭിക്കും 

അയര്‍ലണ്ടിലെ ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളില്‍ ഒന്നായ കില്ലാര്‍ണിയിലാണ് ബൈക്ക് ഫെസ്റ്റ് നടക്കുക.എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ ബാങ്ക് ഹോളി ഡേ വാരത്തിലാണ് ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഈ ആഘോഷം നടത്തപ്പെടുക. ഫ്‌ലെസ്‌ക്, ഡീനാഗ് നദികള്‍ക്കിടയിലായി നഗരത്തില്‍ നിന്നും 1.5 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന സ്ഥലം മെയ് 29 മുതല്‍ ജൂണ്‍ ഒന്നു വരെ
ബൈക്ക് ഫെസ്റ്റ് വില്ലേജ് എന്നറിയപ്പെടും.

വിവിധങ്ങളായ പ്രമുഖ കമ്പനികളുടെ മോട്ടോര്‍ സൈക്കിളുകളുടെയും ബൈക്കുകളുടെയും വിപുലമായ പ്രദര്‍ശനവും ടെസ്റ്റ് റൈഡുമാണ് കില്ലാര്‍ണി ഫെസ്റ്റിന്റെ ആകര്‍ഷനീയത.ബൈക്ക് ലൈസന്‍സുള്ള ആര്‍ക്കും സൗജന്യ സവാരി നടത്താനുള്ള അവസരവും ഉണ്ട്.കലാമേളകളും,ഭക്ഷ്യ മേളയും അടക്കം ആകര്‍ഷകമായ പരിപാടികള്‍ ഇതോടനുബന്ധിച്ചുണ്ടാവും. 

Scroll To Top