Friday December 15, 2017
Latest Updates

കില്‍ക്കെന്നിയില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷവും അമ്പു പ്രദക്ഷണവും,നൊവേനയും വ്യാഴാഴ്ച്ച തുടങ്ങും

കില്‍ക്കെന്നിയില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷവും അമ്പു പ്രദക്ഷണവും,നൊവേനയും വ്യാഴാഴ്ച്ച തുടങ്ങും

കില്‍കെന്നി:കില്‍ക്കെന്നി ഇന്ത്യന്‍ കത്തോലിക്ക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും ,വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുന്നാള്‍ ആഘോഷം ഏപ്രില്‍ 20,21,22,23 തീയതികളില്‍ നടത്തപ്പെടും.തിരുനാളിനോടൊപ്പം സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും നടത്തപ്പെടും.

ഏപ്രില്‍ 20 വ്യാഴാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജപമാലയോടെ തിരുനാള്‍ ആഘോഷണങ്ങള്‍ക്ക് തുടക്കമാവും.7.15ന് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ചാപ്ല്യന്‍ ഫാ.സനീഷിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.തുടര്‍ന്ന് നൊവേന,പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം.

ഏപ്രില്‍ 21 വെള്ളിയാഴ്ച വൈകിട്ട് 7ന് ജപമാല,തുടര്‍ന്ന് വിശുദ്ധ കുര്‍ബാന(ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍)നൊവേന ,വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം.

ഏപ്രില്‍ 22 ശനിയാഴ്ച ഉച്ചയ്ക്ക് 2മണിയ്ക്ക് അമ്പു പ്രദിക്ഷണം, വൈകിട്ട് 5 ന് ജപമാല,തുടര്‍ന്ന് വിശുദ്ധ കുര്‍ബാന(ഫാ.ജോണ്‍,വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ചാപ്ല്യന്‍ )നൊവേന ,വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം.

പ്രധാന തിരുന്നാള്‍ ദിനമായ പുതു ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയ്ക്ക് അമ്പു പ്രദിക്ഷണം,അടിമ വെയ്ക്കല്‍,2 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

നാല് മണിയ്ക്ക് കില്‍ക്കെന്നി നൈബര്‍ഹുഡ് ഹാളില്‍ പൊതുസമ്മേളനവും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും നടത്തപ്പെടും.ഇതോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.അത്താഴ വിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാവും.

വാര്‍ത്ത:ബിജു കോട്ടയം

Scroll To Top