Thursday December 08, 2016
Latest Updates

കില്‍ക്കെനിയില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ ഇന്ന് തുടങ്ങും

കില്‍ക്കെനിയില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ ഇന്ന്  തുടങ്ങും

കില്‍ക്കെനി:കില്‍ക്കെനി ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളും സണ്ടേ സ്‌കൂള്‍ വാര്‍ഷികവും മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 3 വരെ നടത്തപ്പെടും.
മാര്‍ച്ച് 31 വ്യാഴം – വൈകിട്ട് 8 മുതല്‍ നൊവേന, ജപമാല
ഏപ്രില്‍ 1 വെള്ളി – വൈകിട്ട് 8 മുതല്‍ നൊവേന, ജപമാല
ഏപ്രില്‍ 2 ശനി – വൈകിട്ട് 6 മുതല്‍ അമ്പ് പ്രദക്ഷിണം,7 ക്ക് നൊവേന, ജപമാല

പ്രധാന തിരുനാള്‍ ദിനമായ ഏപ്രില്‍ 3 പുതു ഞായറാഴ്ച്ച കില്‍ക്കെനി സെ.കാനിസസ് ദേവാലയത്തില്‍ ഉച്ചയ്ക്ക് 1 മണിക്ക് അമ്പ് എഴുന്നള്ളിപ്പ്,അടിമ സമര്‍പ്പണം, 2 മുതല്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന.തുടര്‍ന്ന് പ്രസംഗം, ലദീഞ്ഞ്, പ്രദക്ഷിണം.

വൈകുന്നേരം 4 മുതല്‍ പൊതുസമ്മേളനവും, സണ്ടേസ്‌കൂള്‍ വാര്‍ഷികവും കില്‍ക്കെന്നി നയ്ബര്‍ഹുഡ് ഹാളില്‍ തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അത്താഴവിരുന്നും.

മരിയ വി ആന്റണി, ഐറിന്‍ ട്രെസ സോണി, കെവിന്‍ ബെന്നി എന്നിവരായിരിക്കും ഇത്തവണത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍.
ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്റെ നേതൃത്വത്തില്‍ തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ് വരുന്നു.
വാര്‍ത്ത – ബിജു കോട്ടയംkilkkeni

Scroll To Top