Wednesday February 22, 2017
Latest Updates

മുന്‍ ഗ്രീക്ക് ധനമന്ത്രി യാനിസ് വരോഫാകീസ് അയര്‍ലണ്ടില്‍ 

മുന്‍ ഗ്രീക്ക് ധനമന്ത്രി യാനിസ് വരോഫാകീസ് അയര്‍ലണ്ടില്‍ 

ഡബ്ലിന്‍ :ഗ്രീസിലെ പ്രതിസന്ധി കാലത്ത് ശ്രദ്ധേനയായ മുന്‍ ധനകാര്യ മന്ത്രി യാനിസ് വരോഫാകീസ് വ്യാഴാഴ്ച കില്‍ക്കെനിയില്‍ സംസാരിക്കും.

പ്രസംഗത്തിന് കനത്ത് ഫീസ് ഈടാക്കുന്ന വരോഫാകീസ്, പ്രസംഗത്തില്‍ താഴേത്തട്ടില്‍ വേരുകള്‍ ഉള്ള യൂറോപ്യന്‍ സിറ്റിസണ്‍സ് പ്രസ്ഥാനത്തത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങളും പങ്ക് വെച്ചേക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കില്‍ക്കണോമിക്‌സ് ഫെസ്റ്റിവലില്‍ ഐറിഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡേവിഡ് മാക് വില്യംസുമായി ഒരു പൊതു സംവാദത്തിലും അദ്ദേഹം പങ്കെടുക്കും. 

യൂറോപ്പിന് പുറത്ത് ഒരു പ്രസംഗത്തിന്, ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റ് കൂടാതെ 60,000 അമേരിക്കന്‍ ഡോളറാണ് വരോഫാകീസിന്റെ ഫീസ്. യൂറോപ്പിനുള്ളില്‍ 5000 ഡോളും യൂണിവേഴ്‌സിറ്റി ലെക്ച്ചറുകള്‍ക്ക് 1500 ഡോളറുമാണ് ഈടാക്കും.ആശയനിലവാരത്തില്‍ എന്നത് പോലെ പ്രതിഫലത്തിലും കേമന്‍ തന്നെ യാനീസ്. 

Scroll To Top