Saturday June 24, 2017
Latest Updates

കില്‍ക്കെനിയില്‍ ഇന്ന് പെരുന്നാള്‍ സമാപനം:അമ്പു പ്രദക്ഷിണം ഒരു മണിയ്ക്ക് തുടങ്ങും

കില്‍ക്കെനിയില്‍ ഇന്ന് പെരുന്നാള്‍ സമാപനം:അമ്പു പ്രദക്ഷിണം ഒരു മണിയ്ക്ക് തുടങ്ങും

കില്‍ക്കെന്നി:കില്‍ക്കെന്നി ഇന്ത്യന്‍ കത്തോലിക്ക് കമ്മ്യൂണിറ്റിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു വരുന്ന   പരിശുദ്ധ കന്യാമറിയത്തിന്റെയും ,വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുന്നാളിന് ഇന്ന് സമാപനമാവും.കില്‍ക്കെന്നി സെന്റ് കനീഷ്യസ് (st canice’s church kilkenny)ചര്‍ച്ചിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്.

പ്രധാന തിരുന്നാള്‍ ദിനമായ ഇന്ന് (പുതു ഞായറാഴ്ച) ഉച്ചയ്ക്ക് 1 മണിയ്ക്ക് അമ്പു പ്രദിക്ഷണം,അടിമ വെയ്ക്കല്‍,2 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.ഫാ.സുനീഷ്,ഫാ.ടോം മുള്ളിംഗര്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരിക്കും.
നാല് മണിയ്ക്ക് കില്‍ക്കെന്നി നൈബര്‍ഹുഡ് ഹാളില്‍ പൊതുസമ്മേളനവും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും നടത്തപ്പെടും.ഇതോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.അത്താഴ വിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാവും.

Scroll To Top