Saturday December 03, 2016
Latest Updates

ലോകത്തിലെ സന്തോഷഭരിതമായ പത്ത് നഗരങ്ങളില്‍ കില്‍ക്കെനിയും

ലോകത്തിലെ സന്തോഷഭരിതമായ പത്ത് നഗരങ്ങളില്‍ കില്‍ക്കെനിയും

കില്‍ക്കെനി:ലോകത്തെ ഏറ്റവും സന്തോഷഭരിതമായ പത്ത് നഗരങ്ങളുടെ പട്ടികയില്‍ നമ്മുടെ കില്‍ക്കെനിയും!
കോ ണ്‍ഡെ നാസ്റ്റ് ട്രാവലേഴ്‌സിന്റെ വായനക്കാരാണ് ഭൂമുഖത്തെ ആഹ്ലാദ നഗരങ്ങളുടെ ലിസ്റ്റിലേക്ക് അയര്‍ലണ്ടിന്റെ മാര്‍ബിള്‍ സിറ്റിയായ കില്‍ക്കെനിയെയും തിരഞ്ഞെടുത്തത്. അയര്‍ലണ്ടിലെ തന്നെ 10 ടൂറിസം ടൗണുകളില്‍ ഒന്നായി നേരത്തെ തന്നെ കില്‍ക്കെനി സ്ഥാനം നേടിയിട്ടുണ്ട്. സാവര്‍ കില്‍ക്കെനിയെപ്പോലുള്ള ഉത്സവങ്ങളാണ് കില്‍ക്കെനിയെ ആഹ്ലാദഭരിതമാക്കുന്നത്. കില്‍ക്കെനിയിലെ കാസില്‍ കിച്ചണിലെ രാത്രി വിരുന്നിനെപ്പറ്റി ആവേശത്തോടെയാണ് പലരും ഓര്‍ക്കുന്നത്. ഒപ്പം അവിടുത്തെ മാര്‍ക്കറ്റുകളും ഡെമോകളും ഈ നഗരത്തിന് ആഹ്ലാദത്തിന്റെ നിറം പകരുന്നു. കത്തീഡ്രലും പാട്രിക് സ്ട്രീററിലെ വിന്റേജ് ക്ലോത്ത് ഷോപ്പും ഒന്നു ചെറുയാത്ര നടത്തിയാല്‍ കാണാവുന്ന മനോഹരമായ ഗ്രാമങ്ങളും എല്ലാം ഈ നഗരത്തിന് അലങ്കാരങ്ങളാവുന്നു. പക്ഷേ ഹോട്ടല്‍ മുറികളുടെ കാര്യത്തില്‍ അയര്‍ലണ്ടിലെ ഏറ്റവും ചിലവേറിയ നഗരം കൂടിയാണ് കില്‍ക്കെനി എന്നതാണ് ഒരേയൊരു പ്രശ്‌നം. ആഴ്ച മധ്യത്തിലോ ഞായറാഴ്ചകളിലോ സന്ദര്‍ശനം നടത്തിയാല്‍ ഈ പ്രശ്‌നത്തിനും പരിഹാരമായി.

എന്താ ഒന്ന് കില്‍ക്കെനിയ്ക്കു പോയാലോ എന്ന് തോന്നുന്നുണ്ടോ?…

KILKENNY CASTLE

Scroll To Top