Sunday May 27, 2018
Latest Updates

അയര്‍ലണ്ടിലെ പ്രമുഖ കത്തോലിക്കാ ആശ്രമം മലയാളി വൈദികര്‍ക്ക് വിട്ടു കൊടുത്തു,ഇത് ചരിത്രത്തിന്റെ നിയോഗം !

അയര്‍ലണ്ടിലെ പ്രമുഖ കത്തോലിക്കാ ആശ്രമം മലയാളി വൈദികര്‍ക്ക് വിട്ടു കൊടുത്തു,ഇത് ചരിത്രത്തിന്റെ നിയോഗം !

കില്‍ഡയര്‍:അയര്‍ലണ്ടിലെ ഒരു കത്തോലിക്കാ ആബി(ആശ്രമം)യുടെ മുഴുവന്‍ ചുമതലകളും കേരളത്തില്‍ നിന്നുള്ള സന്ന്യാസവൈദികര്‍ക്ക് വിട്ടുകൊടുത്ത് കൊണ്ടുള്ള ചരിത്രനിയോഗത്തിന് കില്‍ഡയര്‍ സാക്ഷിയായി. വൈറ്റ് ആബി എന്നറിയപ്പെടുന്ന കാര്‍മലീത്താ സഭയുടെ കില്‍ഡയര്‍ ആശ്രമമാണ് മലയാളി സമൂഹത്തിനു കൈമാറിയത്.കേരളസഭയുടെ ഭാഗമായ കര്‍മലീത്താ സഭാംഗങ്ങളാണ്(O.Carm) അയര്‍ലണ്ടിന്റെ നവ സുവിശേഷവത്കരണ ദൌത്യത്തിനുള്ള നിലവിലുള്ള സംവിധാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കില്‍ഡയര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

പതിമൂന്നാം നൂറ്റാണ്ടില്‍ കര്‍മലീത്താ സന്യാസസമൂഹം അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ സഭയുടെ പ്രധാനകേന്ദ്രങ്ങളില്‍ ഒന്നായി പ്രവര്‍ത്തിച്ചിരുന്ന ആബിയാണ് കില്‍ഡയറിലേത്.പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭയ്ക്ക് പീഡനത്തെ നേരിടേണ്ടി വന്ന കാലത്ത് അയര്‍ലണ്ടിലെ സഭയ്ക്ക് ധീരമായ നേതൃത്വം കൊടുക്കാന്‍ ഇവിടുത്തെ സന്ന്യാസസമൂഹത്തിന് ആയെന്നു മാത്രമല്ല,ലോകമെമ്പാടും ആയിരക്കണക്കിന് മിഷനറിമാരെ അയയ്ക്കുവാനും കഴിഞ്ഞു.

യൂറോപ്പിലെ സന്യാസികളുടെ എണ്ണം കുറയുകയും ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളില്‍ കര്‍മലീത്താ വൈദികരുടെ എണ്ണം കൂടുകയും ചെയ്തപ്പോഴും സഭയില്‍ ആകെയുള്ള വൈദീകരുടെ എണ്ണത്തില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റം ഉണ്ടായില്ലെന്നതു ശ്രദ്ധേയമാണ്.യൂറോപ്പിലെ സഭ പകര്‍ന്നു നല്കിയ ചൈതന്യം ലോകമെമ്പാടും നൂറുമേനി വിളവു നല്‍കിയപ്പോള്‍ കുറഞ്ഞുപോയ ആള്‍ബലം യൂറോപ്പിന് തിരികെ നല്കാനുള്ള വിളിയാണ് കേരളസഭ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ചയില്‍ നടന്ന ആബി കൈമാറ്റചടങ്ങില്‍ ഐറിഷ് പ്രൊവിന്‍ഷ്യല്‍ ജനറല്‍ റിച്ചാര്‍ഡ് ബേണ്‍ പ്രധാനകാര്‍മികത്വം വഹിച്ചു.നൂറ്റാണ്ടുകളായി അയര്‍ലണ്ടില്‍ സഭാ സമൂഹം അറിയപ്പെടുന്ന വൈറ്റ് ഫ്രൈറിസ്(വൈറ്റ് ആബി)എന്ന പേരില്‍ തന്നെയാവും കേരളത്തില്‍ നിന്നെത്തിയ കര്‍മലീത്താ വൈദീകരും ഇനി അറിയപ്പെടുക.കാപ്പിപ്പൊടി നിറമുള്ള കാര്‍മലീത്താക്കാരുടെ കുപ്പായത്തിന് മേല്‍ വെള്ള മേലങ്കികൂടിയാണ് സഭാ സമൂഹം അണിയുക.

രണ്ടു വൈദീകരടക്കം മൂന്നു സന്യസ്തരാണ് കര്‍മലീത്താസഭയുടെ പ്രതിനിധികളായി ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്.ഫാ.മാനുവല്‍ കാരിപ്പോട്ടാണ് ആദ്യമായി കില്‍ഡയര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രിയോര്‍ സ്ഥാനത്തേയ്ക്ക് നിയുക്തനായിരിക്കുന്നത്.ഫാ.ആന്റണി തുണ്ടിപ്പറമ്പില്‍,ബ്രദര്‍ സെബാസ്റ്റ്യന്‍ കുരിശിങ്കല്‍ എന്നിവരാണ് മറ്റുള്ളവര്‍.

ബ്രദര്‍ സെബാസ്റ്റ്യന്‍ കുരിശിങ്കല്‍,ഫാ.മാനുവല്‍ കാരിപ്പോട്ട് ,ഫാ.ആന്റണി തുണ്ടിപ്പറമ്പില്‍എന്നിവര്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ ജനറല്‍ ഫാ.റിച്ചാര്‍ഡ് ബേണിനൊപ്പം

ബ്രദര്‍ സെബാസ്റ്റ്യന്‍ കുരിശിങ്കല്‍,ഫാ.മാനുവല്‍ കാരിപ്പോട്ട് ,ഫാ.ആന്റണി തുണ്ടിപ്പറമ്പില്‍എന്നിവര്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ ജനറല്‍ ഫാ.റിച്ചാര്‍ഡ് ബേണിനൊപ്പം

പുരാതന കാലം മുതല്‍ അയര്‍ലണ്ടിലെ ആത്മീയ വളര്‍ച്ചയുടെ കേദാരമായിരുന്ന കില്‍ഡയറില്‍ പുതിയ വൈദീകരുടെ രംഗപ്രവേശം തദ്ദേശിയര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.അയര്‍ലണ്ടിന്റെ വിശുദ്ധ ബ്രിജിത്തിന്റെ നാമത്തിലുള്ള കത്തീഡ്രലും വിശുദ്ധയുടെ കിണറും വൈറ്റ് ആബിയ്ക്ക് സമീപം തന്നെയാണ്.

ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെയും പുണ്യചരിതരായ മാതാപിതാക്കളുടെയും തിരുശേഷിപ്പ് പ്രതിഷ്ടിച്ചിട്ടുണ്ട്.ലൂര്‍ദ്ദില്‍ നിന്നും എത്തിച്ച കല്ലുകള്‍ കൊണ്ടുള്ള ഗ്രോട്ടോയും ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.മാസാദ്യ വെള്ളിയാഴ്ച്ച തോറും നടത്തപ്പെടുന്ന ഏഴുമണിക്കൂര്‍ നീണ്ടു നില്ക്കുന്ന ആരാധനയും പ്രാധാന്യമര്‍ഹിക്കുന്നു.

ഈശോയുടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പിന് മുമ്പിലായി നടത്തപ്പെടുന്ന വിമോചനപ്രാര്‍ഥനയും ആശീര്‍വാദവും ഈ ആശ്രമ ദേവാലയത്തിന്റെ സവിശേഷതയാണ്.തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് 5 മണി വരെയുള്ള സമയത്ത് കുമ്പസാരിക്കാനുള്ള സൗകര്യം ഒരുക്കി ആശ്രമവാതിലുകള്‍ എപ്പോഴും തുറന്നിരിക്കും.കൌണ്‍സിലിംഗിനും ധ്യാനശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കാനും കൂടിയാണ് ഇങ്ങോട്ടേയ്ക്കുള്ള വൈദീകരെ സഭാനേതൃത്വം നിയോഗിച്ചിരിക്കുന്നത്.

യൂറോപ്പിന്റെ നവസുവിശേഷവത്കരണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ ഒരുക്കാനുള്ള നിയോഗത്തില്‍ പങ്കാളികളാവാനുള്ള അവസരത്തെ വലിയ ഉത്തരവാദിത്വത്തോടെ സമീപിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് അയര്‍ലണ്ടില്‍ എത്തി ചുമതലയേറ്റ കര്‍മലീത്താ സന്യസ്തര്‍

Scroll To Top