Saturday December 03, 2016
Latest Updates

കില്‍ഡയറില്‍ നിന്നും സ്ഥലം മാറി പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

കില്‍ഡയറില്‍ നിന്നും സ്ഥലം മാറി പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

കില്‍ഡയര്‍:കില്‍ഡയറില്‍ നിന്നും ഓസ്‌ട്രേലിയയിലെ ന്യൂ കാസിലേക്ക് കുടിയേറുന്ന മെല്‍വിനും റിന്‍സിക്കും,പ്രവാസ ജീവിതത്തിനു ഇടവേള നല്കിക്കൊണ്ട് നാട്ടിലേക്ക് തിരികെ പോകുന്ന കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയുടെ കണ്‍വീനര്‍ ജിജിക്കും സൌദിയിലേയ്ക്ക്‌ ജോലിക്കായി പോകുന്ന ഭാര്യ ബീമോള്‍ക്കും കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.

കില്‍ഡയര്‍ കാര്‍മലൈറ്റ് പള്ളി ഹാളില്‍ നടന്ന വികാര നിര്‍ഭരമായ നടന്ന യാത്രയയപ്പ്‌സമ്മേളനത്തില്‍ ഇടവക വികാരി ഫാ. ടോണി അവര്‍ക്ക് പൂച്ചെണ്ടുകള്‍ നല്കി. അനിജ ബിനു ആശംസാ കാര്‍ഡുകള്‍ കൈമാറി.തുടര്‍ന്ന് ഹാളില്‍ ഒത്തു ചേര്‍ന്ന കില്‍ഡയറിലെ മലയാളികള്‍ അവര്‍ക്ക് നന്ദിയോടൊപ്പം യാത്രാമംഗളങ്ങളും നേര്‍ന്നു.

കില്‍ഡയറിലെ മലയാളികള്‍ക്കിടയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളും മികച്ച സംഘാടകനുമായ ജിജിയുടെ സഹായങ്ങള്‍ ചടങ്ങില്‍ അനുസ്മരിക്കപ്പെട്ടു.ജിജി തിരുവല്ല സ്വദേശിയാണ്. സെയിന്റ് ജെയിംസ് ഹൊസ്പിറ്റലിലെ സ്റ്റാഫ്‌നുര്‌സയിരുന്നു ബീമോള്‍. മക്കള്‍ ജോയല്‍,ഹെലീന,ജെറെമി.

കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയുടെ ഓരോ പരിപാടിയുടെയും വിജയത്തിന്റെ പിന്നില്‍ മെല്‍വിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം സ്മരിക്കപ്പെട്ടു.ത്രിശൂര്‍ മാള സ്വദേശിയായ മെല്‍വിന്‍ കില്ലനാര്‍ഡു ഹെറിട്ടേജ്‌ഗോള്‍ഫ്& സ്പാ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു.കില്‍ഡയര്‍ സണ്‍ ക്രോഫ്റ്റ്‌ലോഡ്ജിലെ സ്റ്റാഫ് നഴ്‌സായിരുന്നു റിന്‍സി. മക്കള്‍ മെറിന്‍,മിലന്‍. 

യാത്രയയപ്പിന്റെ ഭാഗമായി ഡിന്നറും  ഒരുക്കിയിരുന്നു.

വാര്‍ത്ത:രാജ് കെ വി ജി

jiji kilkil pi

Scroll To Top