Friday December 09, 2016
Latest Updates

കില്‍ഡയര്‍ ഓണം വര്‍ണ്ണാഭമായി,തിരുവാതിരയാടാനെത്തിയായത് വിവിധ രാജ്യക്കാര്‍

കില്‍ഡയര്‍ ഓണം വര്‍ണ്ണാഭമായി,തിരുവാതിരയാടാനെത്തിയായത് വിവിധ രാജ്യക്കാര്‍

കില്‍ഡയര്‍: കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കിയ ‘പൊന്നോണം 2016’ ന് വര്‍ണ്ണാഭമായ സമാപനം.ലിയാം മക് ഡൊണാല്‍,മിറിയം മക് ഡൊണാല്‍ എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്ത ആഘോഷ പരിപാടികള്‍ക്ക് ക്ലാസിക്കല്‍ ഡാന്‍സ് ഉള്‍പ്പെടെ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകളുടെ കലാപരിപാടികളും, വടംവലിയും മാറ്റ് കൂട്ടി.

വിവിധ ദേശീയതകളില്‍ നിന്നുള്ളവര്‍ ഒന്നിച്ചണിനിരന്ന തിരുവാതിര,ഇത്തവണത്തെ കില്‍ഡയര്‍ ഓണത്തിന്റെ സവിശേഷതയായിരുന്നു. ഐറിഷ്, ഫിലിപ്പിനോ, പോളീഷ് യുവതികള്‍ മലയാളി മങ്കമാര്‍ക്കൊപ്പം ചുവടുവെച്ച തിരുവാതിരയെ വന്‍കരഘോഷത്തോടെയാണ് ഏവരും എതിരേറ്റത്.അയര്‍ലണ്ടില്‍ തന്നെ തിരുവാതിരയില്‍ ഇത്തരമൊരു രാജ്യാന്തര പങ്കാളിത്വം ഇതാദ്യമായിരുന്നു.

സംഗീത മികവിന് കിയയുടെ അഭിമാനമായ ശ്രേയ സുധീറിനുള്ള അര്‍ഹതക്കുള്ള അംഗീകാരമായി ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ മാവേലിയെ വരവേല്‍ക്കലും കലാമത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനവും വിഭവസമൃദ്ധമായ ഓണസദ്യയും നടത്തപ്പെട്ടു.kia1 kia2 kia3 kia4 kio1

Scroll To Top