Thursday December 08, 2016
Latest Updates

കില്‍ഡയറില്‍ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ പ്രൌഡഗംഭീരമായി

കില്‍ഡയറില്‍ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ പ്രൌഡഗംഭീരമായി

കില്‍ഡയര്‍ :സമാധാനദൂതനായി അവതരിച്ച ക്രിസ്തുദേവന്റെ പിറവി അനുസ്മരിച്ചും പുത്തന്‍ പ്രതിക്ഷകളുമായി പുതുവര്‍ഷത്തെ വരവേറ്റും കില്‍ഡെയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ (KIA)CMWS ഹാളില്‍ സംഘടിപ്പിച്ച ഒരുക്കിയ സായാഹ്ന സന്ധ്യ പ്രൌഡഗംഭീരമായി.പത്താന്‍കോട്ടില്‍ വീര മൃത്യു വരിച്ച ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
കെ ഐ എ യുടെ അഭിമാനവും വിവിധ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ജേതാവുമായ ശ്രേയ സുധീര്‍ ആലപിച്ച പ്രാര്‍ഥനാഗീതത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.ലിയാം മക് ഡോണല്‍,മിറിയം മക്‌ഡോണല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
കില്‍ഡയര്‍ മലയാളി സമൂഹത്തിലെയും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുമായ കലാകാരന്‍മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് തിളക്കമേകി.
ഐറിഷ് മലയാളികളുടെ ഭാവി ജീവിതത്തിന്റെ നേര്‍ചിത്രം ഭാവനാപൂര്‍ണ്ണതയോടെ ‘കാലാന്തരങ്ങള്‍’ എന്ന പേരില്‍ സെല്‍ബ്രിഡ്ജിലെ കലാകാരന്‍മാര്‍ അരങ്ങില്‍ അവതരിപ്പിച്ചത് ആസ്വാദകര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചു. 
സമ്മാനങ്ങളുമായെത്തിയ സാന്റാ കുട്ടികളുടെ മനം കവര്‍ന്നു. ഷൈജു ലൈവ് നയിച്ച ഗാനമേളയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി

.
ഫ്‌ലേവര്‍ ഇന്ത്യ,ജോര്‍ഡി ഫിലിംസ്,,ടീം ഡെക്കര്‍,ആഘോഷ പരിപാടികള്‍ സ്‌പോണ്‌സര്‍ ചെയ്ത കുറാഗ് ലോണ്‍ നഴ്‌സിംഗ് ഹോം,കുമൂണ്‍ സ്റ്റഡി സെന്റര്‍,ബ്രയിനോ ബ്രെയിന്‍,ഇന്ത്യന്‍ ചെഫ്,ക്ലബ് ട്രാവല്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് കില്‍ഡയര്‍ നവവത്സരാഘോഷം സംഘടിപ്പിച്ചത്.

വാര്‍ത്ത:ഷിജു ചീരങ്കാവില്‍cil7 cil11 cil2 cil3cil8 cil4cil 9 cil14 cil17 cil16 cil15 cil12

Scroll To Top