Monday February 20, 2017
Latest Updates

കില്‍ഡയറില്‍ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ വര്‍ണ്ണോജ്ജ്വലമായി

കില്‍ഡയറില്‍ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ വര്‍ണ്ണോജ്ജ്വലമായി

കില്‍ഡയര്‍ : ക്രിസ്തുദേവന്റെ പിറവി അറിയിച്ചുകൊണ്ട് പുത്തന്‍ പ്രതിക്ഷകളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കുവാനുമായി കില്‍ഡെയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ (KIA) കില്‍ഡെയര്‍ ടൗണിലെ CMWS ഹാളില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ വര്‍ണാഭമായി. ജനുവരി 10 ശനിയാഴ്ച KIA യുടെ അഭിമാനമായ ശ്രേയ സുധീറിന്റെ ഭക്താഗാനത്തോടെ ആരംഭിച്ച ആഘോഷങ്ങളില്‍ സെക്രട്ടറി  സോണി  തോമസ് ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി.

കരോള്‍ ഗാനങ്ങള്‍, സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍, സ്‌കിറ്റുകള്‍ ,മാര്‍ഗംകളി തുടങ്ങിയവ ചടങ്ങിന് മാറ്റുകൂട്ടി. സമ്മാനങ്ങളുമായെത്തിയ സാന്റാ കുട്ടികളുടെ മനം കവര്‍ന്നു. ഷൈജു ലൈവ് നയിച്ച ഗാനമേളയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. 

 മനോജ് ശ്രീധരന്‍, ബിനുമോന്‍ ശിവദാസന്‍, സുനോ ജോസഫ്

മനോജ് ശ്രീധരന്‍, ബിനുമോന്‍ ശിവദാസന്‍, സുനോ ജോസഫ്

തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍ക്ക് നന്ദിയര്‍പ്പിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡണ്ട് , സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് മനോജ് ശ്രീധരന്‍, ബിനുമോന്‍ ശിവദാസന്‍, സുനോ ജോസഫ് എന്നിവരെ തെരഞ്ഞടുത്തു.


വാര്‍ത്ത:ഷിജു സി.കെ 

Scroll To Top