Sunday December 04, 2016
Latest Updates

കില്‍ഡയറിലെ ശിരസറ്റ മൃതദേഹം:ആളെ തിരിച്ചറിഞ്ഞു,കൊല്ലപ്പെട്ടത് ശാന്തമായ കുടുംബജീവിതം നയിച്ചിരുന്നയാളെന്നു ഗാര്‍ഡ 

കില്‍ഡയറിലെ ശിരസറ്റ മൃതദേഹം:ആളെ തിരിച്ചറിഞ്ഞു,കൊല്ലപ്പെട്ടത് ശാന്തമായ കുടുംബജീവിതം നയിച്ചിരുന്നയാളെന്നു ഗാര്‍ഡ 

കില്‍ഡയര്‍:കൌണ്ടി കില്‍ഡയറിലെ കനാലില്‍ ശിരസറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.വെസ്റ്റ് ഡബ്ലിനിലെ ക്ലോഡാല്‍ക്കനിലെ കെന്നത് ഓ ബ്രിയാന്‍ എന്ന 33 വയസുകാരനാണ് കൊല്ലപ്പെട്ടത്.

ഗാര്‍ഡ ഡിക്ഡറ്റീവ് ടീമിന് സംശയം തോന്നിയതിനാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗത്തിന്റെ ഡി എന്‍ എ പരിശോധിച്ചാണ് മരിച്ചത് ഓ ബ്രിയാന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ജെ സി ബി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഓ ബ്രിയാന്‍ കഴിഞ്ഞ മാസം വരെ ഓസ്‌ട്രേലിയയില്‍ ആയിരുന്നു.വീണ്ടും അങ്ങോട്ടേയ്ക്ക് പോകാനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.യാതൊരു ഭീഷണിയും ഇയാളുടെ ജീവന് ഉണ്ടായിരുന്നില്ല്ന്നാണ് കുടുംബാംഗങ്ങള്‍ നല്കുന്ന മൊഴി.ഏതു സാഹചര്യത്തിലാണ് അതിക് ക്രൂരമായ നിലയില്‍ ഓ ബ്രിയാന്‍ കൊല്ലപ്പെട്ടതെന്ന് കണ്ടു പിടിയ്കാനുള്ള തീവ്ര ശ്രമത്തിലാണ് ഗാര്‍ഡ.ആരോഗ്യ ദൃഡഗാത്രനും ഒരു കുട്ടിയുടെ പിതാവുമായ ഒബ്രിയാന്‍ ശാന്തമായ കുടുംബ ജീവിതം നയിച്ചു വന്നയാളും മുമ്പ് കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെട്ടില്ലാത്തയാളുമാണെന്ന് ഗാര്‍ഡ പറഞ്ഞു.സെല്‍ ബ്രിഡ്ജ് മേഖലയിലെ നൂറോളം പേരെ കേസുമായി ബന്ധപ്പെട്ട് ഗാര്‍ഡ ചോദ്യം ചെയ്തു.അന്വേഷണം തുടരുകയാണ് 





Scroll To Top