Tuesday April 24, 2018
Latest Updates

കില്‍ഡയറിലെ മലയാളി വൈദീകനെ അക്രമിച്ചവര്‍ അറസ്റ്റിലായി

കില്‍ഡയറിലെ മലയാളി വൈദീകനെ അക്രമിച്ചവര്‍ അറസ്റ്റിലായി

കില്‍ഡയര്‍:കില്‍ഡയര്‍ കര്‍മലീത്താ ആശ്രമത്തിലെ മലയാളി വൈദീകനായ ഫാ.മാനുവല്‍ കാരിപ്പോട്ടിനെ ആക്രമിച്ച കേസില്‍ രണ്ടു യുവാക്കളെ ഗാര്‍ഡ പിടികൂടി.സലിന്‍സ് കാസില്‍ ഫെന്നിലുള്ള അലന്‍ ഗ്രഹത്തി(19),കില്‍ഡെയര്‍ ടൗണിലെ താമസക്കാരനായ ജെയിംസ് മുഗാരെ(20) എന്നിവരെയാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ഗാര്‍ഡ അറസറ്റ് ചെയ്തത്.ഇവരെ ന്യൂ ബ്രിഡ്ജ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം .ഇവരെ അത്തായി കോടതിയില്‍ ഹാജരാക്കി.തുടര്‍ന്ന് കര്‍ശനമായ വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിട്ടു.

കാര്‍മ്മലേറ്റ് ആശ്രമത്തിന് സമീപമുള്ള സിസിറ്റിവി യില്‍ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ ഗാര്‍ഡയ്ക്ക് ലഭ്യമായത്.ആക്രമിക്കപ്പെട്ട സ്ഥലത്ത് സിസിറ്റിവി ഇല്ലായിരുന്നെങ്കിലും സമീപപ്രദേശത്തെ ദൃശ്യങ്ങളില്‍ നിന്നും കണ്ടെടുത്ത യുവാക്കളുടെ മുഖം തിരിച്ചറിഞ്ഞാണ് ഗാര്‍ഡ യുവാക്കളെ അറസ്റ്റ് ചെയ്തത്. മുന്‍പ് കുറ്റകൃത്യങ്ങളില്‍ കാര്യമായി ഉള്‍പ്പെട്ട ചരിത്രം ഇല്ലെങ്കിലും ഇവര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് ഫാ.മാനുവലിനെ ആക്രമിച്ചതത്രേ.

കില്‍ഡെയര്‍ ആശ്രമത്തിന്റെ പരിസരത്തു പ്രവേശിക്കുന്നതിനോ,ഫാ.മാനുവലുമായി ബന്ധപ്പെടുന്നതിനോ പ്രതികളെ കോടതി വിലക്കിയിട്ടുണ്ട്.എല്ലാ ദിവസവും നാസ് ഗാര്‍ഡ സ്റ്റേഷനില്‍ ഹാജരായിപ്രതികള്‍ ഒപ്പിടണം.താമസസ്ഥലത്ത് നിന്നും രാത്രി 9 മണിക്കും രാവിലെ 7 മണിക്കും ഇടയില്‍ പുറത്തിറങ്ങി സഞ്ചരിക്കാനുള്ള അനുവാദവും ഇവര്‍ക്ക് കോടതി വിലക്കിയിട്ടുണ്ട്.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഫാ. മാനുവല്‍ കര്‍മലേറ്റ് ആശ്രമത്തില്‍ ആരംഭിച്ചിരിക്കുന്ന ധ്യാനത്തിന് ബ്രദര്‍ തോമസ് പോളിനൊപ്പം നേതൃത്വം നല്‍കുന്നുണ്ട്.ധ്യാനം ഇന്ന് വൈകിട്ട് സമാപിക്കും

Scroll To Top