Sunday December 04, 2016
Latest Updates

ഐറിഷ് വാട്ടറിനെതിരെ ഗ്രാമതലത്തില്‍ പ്രതിഷേധം ശക്തം(വീഡിയോ)

ഐറിഷ് വാട്ടറിനെതിരെ ഗ്രാമതലത്തില്‍ പ്രതിഷേധം ശക്തം(വീഡിയോ)

ബ്രേ: ഐറിഷ് വാട്ടറിനെതിരെയുള്ള പ്രതിഷേധം ഗ്രാമതലങ്ങളില്‍ നിലയ്ക്കുന്നില്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലായി രൂപീകരിക്കപ്പെട്ട ചെറുകൂട്ടായ്മകളുടെ സമരങ്ങളെ അതെ സമയം ഐറിഷ് മാധ്യമങ്ങള്‍ പോലും അവഗണിക്കുകയാണ്.

ഐറിഷ് വാട്ടറിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച രണ്ടു പുരുഷന്മാരെ അറസ്റ്റ് ചെയ്തതില്‍ ഒരു കൂട്ടം ടി.ഡിമാര്‍ ആശങ്ക രേഖപ്പെടുത്തി. കൌണ്ടി വിക്ക്‌ലോയിലെ കില്‍കൂളിലായിരുന്നു പ്രതിഷേധിച്ച സംഘത്തിലെ രണ്ടുപേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്.ഐറിഷ് വാട്ടറിന്റെ ആവശ്യത്തിനുള്ള യന്ത്ര സാമഗ്രികള്‍ സൂക്ഷിക്കാനായി ലീസിനെടുത്ത കെട്ടിടത്തിന് മുമ്പില്‍ സമാധാനപരമായി സമരം ചെയ്തുകൊണ്ടിരുന്ന സമരക്കാരെ തടയാന്‍ എത്തിയ ഒരാള് അവരെ യാതൊരു കാരണവുമില്ലാതെ ആക്രമിക്കുകയുണ്ടായി.ഇതില്‍ ഗാര്‍ഡ ഇടപെടുകയോ നടപടി എടുക്കുകയോ ചെയ്തില്ലയെന്ന് ആരോപിച്ച് ബ്രേയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ഒരാളെ മെയ് 21 വരെയും മറ്റേയാളെ ജൂണ്‍ 24 വരെയും കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്..

പ്രതിഷേധത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നത് അംഗീകരിക്കാനാകില്ലെന്ന് ക്ലെയര്‍ ഡെയ്‌ലി, മിക്ക് വാലസ് തുടങ്ങിയവരുള്‍പ്പെട്ട ടി.ഡിമാരുടെ സംഘം വ്യക്തമാക്കി.ടി ഡി മാരുടെ ഒരു സംഘം റിമാന്‍ഡിലാക്കപ്പെട്ടവരെ ഇന്നലെ സന്ദര്‍ശിച്ചു.

Scroll To Top