Saturday May 27, 2017
Latest Updates

കില്‍കോക്ക് മലയാളികളും പൊന്നോണത്തിനൊരുങ്ങി,ആഘോഷം ശനിയാഴ്ച

കില്‍കോക്ക് മലയാളികളും പൊന്നോണത്തിനൊരുങ്ങി,ആഘോഷം ശനിയാഴ്ച

കില്‍കോക്ക് : മാവേലിതമ്പുരാനെ വരവേല്‍ക്കാനൊരുങ്ങി കില്‍കോക്ക് മേഖലയിലെ മലയാളികളും.സെപ്തംബര്‍ 17 ശനിയാഴ്ച 11 മണിക്ക് സ്‌കൗട്ട് ഹാളില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

തിരുവാതിര കളി,കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍,അതിനോടൊപ്പം ഓണസദ്യയുമടക്കം വര്‍ണ്ണാഭമായ ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

കില്‍കോക്ക് മേഖലയിലെ എല്ലാ മലയാളികളെയും ഓണാഘോഷപരിപാടികളിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :0892083907
വാര്‍ത്ത:അജു മാത്യൂസ്

Scroll To Top