Thursday December 08, 2016
Latest Updates

ഒരു വയസിന് മുമ്പേ കുഞ്ഞുങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പഠിക്കുന്നു !

ഒരു വയസിന് മുമ്പേ കുഞ്ഞുങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പഠിക്കുന്നു !

നടക്കാനും സംസാരിക്കാനും പഠിക്കുന്നതിനു മുന്‍പേ കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനാണ് പഠിക്കുന്നതെന്ന് പഠനം.ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഏഴില്‍ ഒന്നു പേരും ദിവസം ഒരു മണിക്കൂറെങ്കിലും സ്മാര്‍ട്ട് ഫോണില്‍ ചിലവിടുന്നവരാണെന്നും സാന്‍ ഡിയാഗോയില്‍ വച്ചു നടന്ന പീഡിയാട്രിക് അക്കാഡമിക് സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
പകുതിയിലധികം കുട്ടികളും ഒരു ടിവി ഷോ എങ്കിലും കണ്ടിട്ടുണ്ടെന്നും, 36 ശതമാനത്തിലതികം ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നും, 25 ശതമാനം ഒരിക്കലെങ്കിലും ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും പഠനം പറയുന്നുണ്ട്.
73 ശതമാനം രക്ഷിതാക്കളും വീട്ടു ജോലികള്‍ ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഫോണ്‍ കളിക്കാന്‍ കൊടുക്കുന്നവരാണ്. 60 ശതമനം യാത്ര ചെയ്യുമ്പോഴും, 65 ശതമാനം കുട്ടികളെ ശാന്തരാക്കാനും, 29 ശതമാനം കുട്ടികളെ ഉറക്കാനും മൊബൈല്‍ ഫോണ്‍ നല്‍കുന്നുവത്രേ!.

മുതിര്‍ന്നവരെ എല്ലാ കാര്യത്തിലും അനുകരിക്കുന്നവര്‍ തന്നെയാണ് കുട്ടികള്‍ ..
കുട്ടികള്‍ അങ്ങനെയാണ് …ടി വിയില്‍ മ്യൂസിക് കണ്‍സെര്‍റ്റ് കാണുന്ന കൊച്ചു കുരുന്നിന്റെ പ്രതീകരണം കാണാം…പിന്നെ അമ്മയുടെ പാട്ട് കേട്ട് കരയുന്ന കുഞ്ഞിനേയും

Scroll To Top