Saturday December 10, 2016
Latest Updates

കുടിയേറ്റക്കാരന്റെ വൃക്കയെടുക്കാന്‍ ശ്രമം ,കൊള്ളത്തലവന്‍ പിടിയില്‍ 

കുടിയേറ്റക്കാരന്റെ വൃക്കയെടുക്കാന്‍ ശ്രമം ,കൊള്ളത്തലവന്‍ പിടിയില്‍ 

ബാഴ്‌സിലോണിയ:6,000 യൂറോ നല്‍കി കുടിയേറ്റക്കാരന്റെ കിഡ്‌നി സ്വന്തമാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സെര്‍ബിയക്കാരനായ കൊള്ളത്തലവനെ സ്‌പെയിനില്‍ നിന്നും അറസ്റ്റ് ചെയ്തു. സ്‌പെയിനിലെ ടരഗോണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊള്ളസംഘത്തിന്റെ തലവനായ ഇയാള്‍ വൃക്കരോഗം ബാധിച്ച മകന് വേണ്ടിയാണ് വൃക്ക വാങ്ങാനൊരുങ്ങിയത്.

സംഘം ഉള്‍പ്പെട്ട കൂടുതല്‍ ഗൌരവപൂര്‍ണ്ണമായ കൊള്ളകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കിടെയാണ് സംഭവം വെളിച്ചത്താവുന്നത്. കരാറില്‍ നിന്നും മധ്യവയസ്‌കനായ മൊറോക്കന്‍ പൌരന്‍ പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കുകയുമായിരുന്നെന്ന് സ്പാനിഷ് പോലീസ് ചീഫ് ഇഗ്‌നാസിയോ കോസിഡോ വിവരിച്ചു.

സംഭവത്തില്‍ കൊള്ളത്തലവനേയും മകനേയും കൂടെ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ കുട്ടികളെ ഉപയോഗിച്ച് വീടുകളില്‍ കവര്‍ച്ച നടത്തുന്ന സംഭവത്തില്‍ കൊള്ളസംഘത്തിലെ 48 പേരെയും അറസ്റ്റ് ചെയ്തു.

മാര്‍ച്ച് പതിനാലിനാണ് അവയവ കള്ളക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെ 14 യൂറോപ്യന്‍ രാജ്യങ്ങള്‍ സ്‌പെയിനില്‍ ഒരു അന്താരാഷ്ട്ര കരാറില്‍ ഒപ്പു വച്ചത്. വര്‍ഷാവര്‍ഷം 1.1ബില്ല്യണ്‍ യൂറോയുടെ അനധികൃത ബിസിനസ് അവയവ കള്ളക്കടത്തില്‍ നടക്കുന്നുവെന്നാണ് കണക്കുകള്‍

Scroll To Top