Monday December 05, 2016
Latest Updates

സ്‌കൂള്‍ കോംപൌണ്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തി പരത്തി 

സ്‌കൂള്‍ കോംപൌണ്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തി പരത്തി 

ആംസ്‌ട്രോങ്ങ് കമ്മ്യൂണിറ്റി സ്‌കൂള്‍ 

ബെല്‍ഫാസ്റ്റ്:അര്‍മയിലെ ആംസ്‌ട്രോങ്ങ് കമ്മ്യൂണിറ്റി സ്‌കൂളില്‍ നിന്നും പിഞ്ചുകുട്ടിയെ തട്ടിക്കൊണ്ട് പോയി.സ്‌കൂള്‍ കോംപൌണ്ടില്‍ നിന്നും സ്‌കൂള്‍ സമയം ആരംഭിക്കുന്ന സമയത്താണ് ഒരാള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയത്.

കുട്ടിയെ കാണാത്തതിനാല്‍ പരിഭ്രാന്തരായ സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് പോലിസിനെ വിവരമറിയിച്ചു.മേഖലയില്‍ ഒന്നാകെ അലര്‍ട്ട് നല്കി എല്ലാവരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചുവെങ്കിലും സമീപപ്രദേശങ്ങളിലെങ്ങും കുട്ടിയെ കണ്ടുപിടിയ്ക്കാനായില്ല.

മണിക്കൂറുകള്‍ക്ക് ശേഷം പോലീസിനു ലഭിച്ച സൂചനകള്‍ അനുസരിച്ച് ബെല്‍ഫാസ്റ്റില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തത്.ഒരു പുരുഷനെയും സ്ത്രീയെയും സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്തു.സ്ത്രീയെ പിന്നീടു വിട്ടയച്ചു,പുരുഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കി,

ഇരു അയര്‍ലണ്ട്കളിലും കുട്ടികളെ തട്ടി കൊണ്ട് പോകുന്നവരുണ്ടെന്നും രക്ഷിതാക്കള്‍ ജാഗരൂകരായിരിക്കണം എന്നും ഗാര്‍ഡ നേരത്തെ തന്നെ മുന്നറിയിപ്പ് നല്കിയിരുന്നു.ലൈംഗീക ചൂഷണം,കുടുംബങ്ങള്‍ തമ്മിലുള്ള പിണക്കങ്ങള്‍ എന്നീ കാരണങ്ങളാണ് കുട്ടികളെ തട്ടി കൊണ്ട് പോകാനുള്ളതില്‍ പ്രധാനമായുള്ളതെന്നു പഠനങ്ങള്‍ പറയുന്നു.

Scroll To Top