Friday December 09, 2016
Latest Updates

ഡബ്ലിനിലെ ക്രഷില്‍ നിന്നും കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം:യുവതി കുറ്റം സമ്മതിച്ചു 

ഡബ്ലിനിലെ ക്രഷില്‍ നിന്നും കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം:യുവതി കുറ്റം സമ്മതിച്ചു 

ഡണ്‍ലേരി:ഡബ്ലിന്‍ സൗത്ത് കൗണ്ടിയിലെ ഡണ്‍ലേരിയിലെ ക്രഷില്‍ നിന്നും രണ്ടു വയസ് പ്രായമുള്ള  പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി കോടതിയില്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 22നായിരുന്നു സംഭവം. സെക്ഷന്‍ 17 നോണ്‍ഫേറ്റല്‍ ഓഫന്‍സ് എഗന്‍സ്റ്റ് ദി പേഴ്‌സണ്‍ ആക്ട്,1997നു വിരുദ്ധമയുള്ള കുറ്റകകൃത്യമാണ് യുവതി ചെയ്തിരിക്കുന്നതെന്ന് കോടതി വിലയിരുത്തി.

യുവതിയുടെ അപേക്ഷ കേട്ട ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രമിനല്‍ കോടതിയിലെ ജഡ്ജ് മാര്‍ട്ടിന്‍ നോലന്‍ പ്രത്യേക നിബന്ധകളോടെ ജാമ്യത്തില്‍ വിട്ടയച്ചു. ക്രഷുകള്‍ സ്‌കൂളുകള്‍ അതുപോലെ കുട്ടികള്‍ കൂട്ടമായി കാണുന്ന പ്രദേശങ്ങളില്‍ നിന്നും ദൂരെ താമസിക്കണമെന്നാണ് നിര്‍ദേശം. അടുത്ത ചൊവ്വാഴ്ച സംഭത്തില്‍ വിധിയുണ്ടാകും.

ക്രഷിന്റെ പിന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്ത് എന്റെ കുഞ്ഞാണെന്ന് ഉറക്കെ പറഞ്ഞ് കുട്ടിയുമായി പോകുകയായിരുന്നു.ക്രഷിലെ ജീവനക്കാരെത്തി യുവതിയുടെ കൈയില്‍ നിന്ന് കുട്ടിയെ പിടിച്ചുവാങ്ങുകയായിരുന്നുവെന്ന് ജീവനക്കാര്‍ ഗാര്‍ഡയോടു പറഞ്ഞു.

യുവതിക്ക് 20 വയസില്‍ സ്‌കീസോഫ്രീനിയ ബാധിച്ചതായും മാനസിക ശേഷിയെ ബാധിച്ചതായും ഇവര്‍ കോടതിയില്‍ അറിയിച്ചു. നേരത്തെ സെന്‍ട്രല്‍ മെന്റല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നതായും കോടതിക്കു ബോധ്യമായി. 



Scroll To Top