Saturday November 25, 2017
Latest Updates

ലൂക്കനില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ലൂക്കനില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ഡബ്ലിന്‍ :ലൂക്കനില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.ലൂക്കാന്‍ ഡാര്‍ഡ ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങി.
വീടിനു പുറകിലെ പൂന്താട്ടത്തില്‍ നിന്നുമാണ് 11കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.വൈകീട്ട് ഏഴ് മണിയോടെയാണ് വെസ്റ്റ് ഡബ്ലിന്‍ പ്രാന്ത പ്രദേശത്തെ മോയ് ഗ്ലാസ് ഹൗസിങ് എസ്റ്റേറ്റില്‍ സംഭവം നടന്നത്.നിരവധി വേലിക്കെട്ടുകള്‍ ചാടിക്കടന്നാണ് പ്രതി അവിടെ എത്തിയത്.അപ്പോള്‍ കുട്ടി കളിക്കുകയായിരുന്നു.കുട്ടിയെ പിടികൂടി അടുത്ത ബസ് സ്റ്റോപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.

ഇതിനിടെ ഇയാളെ തട്ടിയെറിഞ്ഞ് കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു.അവന്‍ ആകെ ഭയചകിതനായി കഴിയുകയാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.ഗാര്‍ഡയും ഫോറന്‍സിക വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ച് വിരലടയാളങ്ങളും മറ്റും ശേഖരിച്ചു.

Scroll To Top