Wednesday December 07, 2016
Latest Updates

കിയ പൊന്നോണം ഒക്ടോബര്‍ 1 ശനിയാഴ്ച്ച

കിയ പൊന്നോണം ഒക്ടോബര്‍ 1 ശനിയാഴ്ച്ച

കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം ‘കിയ പൊന്നോണം 2016’ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 2016 ഒക്ടോബര്‍ 1 ശനിയാഴ്ച കില്‍ഡയര്‍ ടൗണിലെ C.M.W.S ഹാളില്‍ വച്ച് രാവിലെ 10 മണിയോടെ ആഘോഷങ്ങള്‍ക്ക് തിരിതെളിയും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, വടംവലി മത്സരം, സോള്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള, ഓണസദ്യ എന്നിവ പരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കും.
2016 സെപ്റ്റംബര്‍ 24 ശനിയാഴ്ച നിശ്ചയിച്ചിരുന്ന ‘കിയ പൊന്നോണം 2016’ ചില സാങ്കേതിക കാരണങ്ങളാലാണ് ഒക്ടോബര്‍ 1ലേയ്ക്ക് (ശനിയാഴ്ച) മാറ്റിയിരിക്കുന്നത്. ആഘോഷങ്ങളുടെ വിജയത്തിനു വേണ്ടി എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിബി: 0872798734
ഹാരിഷ്: 0871408560

Scroll To Top