Sunday December 04, 2016
Latest Updates

കിയ നിറോ ഒക്ടോബറില്‍ ഐറിഷ് വിപണിയില്‍

കിയ നിറോ ഒക്ടോബറില്‍ ഐറിഷ് വിപണിയില്‍

സൗത്ത് കൊറിയന്‍ വാഹന നിര്‍മ്മാതക്കളായ കിയയുടെ പുതിയ മോഡല്‍ ‘നിറോ’ ഒക്ടോബറില്‍ ഐറിഷ് വിപണിയിലെത്തും. ക്രോസ് ഓവര്‍ ആയെത്തുന്ന ഈ മോഡല്‍ മികച്ച ഇന്ധനക്ഷമതയും പ്രദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലിഥിയം പോളിമര്‍ ബാറ്ററി, 1.6 ലിറ്റര്‍ ഗ്യാസൊലിന്‍ ഡയറക്ട് ഇഞ്ചക്ഷന്‍ (ജിഡിഐ) എന്‍ജിന്‍ എന്നിവയാണ് നിറോയുടെ മറ്റ് പ്രത്യേകതകള്‍. കൂടാതെ ഈ കാര്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവും വളരെ കുറവാണ്; 88 ഗ്രാം/ കി.മീ.

30,495 യൂറോ മുതല്‍ക്കാണ് നിറോയുടെ വില ആരംഭിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓട്ടോ, സാറ്റലൈറ്റ് നീവിഗേഷന്‍ എന്നീ ടെക്നോളജികള്‍ കാറില്‍ ലഭ്യമാണ്. ലെതര്‍ ഹീറ്റഡ് സീറ്റ്സ്, ഡ്യുവല്‍ സോണ്‍ എയര്‍ കണ്ടീഷനിങ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, റെയ്ന്‍ സെന്‍സറുകള്‍, എല്‍ഇഡി ലൈറ്റ്സ്, പ്രൈവസി ഗ്ലാസുകള്‍ എന്നിങ്ങനെ നൂതന സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല നിറോ.

141 എച്ച്പി കരുത്താണ് നിറോയുടെ ഹൈബ്രിഡ് എന്‍ജിന്‍ പകരുക. സിക്സ് സ്പീഡ് ഗിയര്‍ ബോക്സ് ഉപയോഗിക്കുന്ന കാറില്‍ ഡബിള്‍ ക്ലച്ച് (ഡിസിടി) സംവിധാനവുമുണ്ട്. ഇതിനു പുറമെ ഡ്രൈവ് വൈസ് ടെക്നോളജി ഉപയോഗിക്കുന്ന നിറോ, അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഡ്രൈവ് വൈസ് ടെക്നോളിയുടെ ഭാഗമായ ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം, കാല്‍നടയാത്രക്കാര്‍ ക്രോസ് ചെയ്യുന്നത് മനസിലാക്കി പ്രവര്‍ത്തിക്കും. ക്യാമറകളും സെന്‍സറുകളുമാണ് ഇതിന് സഹായിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍ എന്നീ സാങ്കേതിക വിദ്യകളും കൂടുതല്‍ സുരക്ഷയൊരുക്കുന്നു.

Scroll To Top