Saturday August 19, 2017
Latest Updates

കുരുന്ന് കരുത്തിന്റെ കളിക്കളത്തില്‍ ഡബ്ലിനിലെ കുട്ടികള്‍ ഇന്നിറങ്ങും

കുരുന്ന് കരുത്തിന്റെ കളിക്കളത്തില്‍ ഡബ്ലിനിലെ കുട്ടികള്‍ ഇന്നിറങ്ങും

ഡബ്ലിന്‍ : കേരളാ ഹൗസ് കാര്‍ണിവലിനു മുന്നോടിയായി നടത്തപെടുന്ന കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് (ജൂണ്‍ മാസം അഞ്ചാം തീയതി ഉച്ചക്ക് 12:30 മുതല്‍ വാര്‍ഡ് ഇന്‍ഡോര്‍ ആസ്‌ട്രോ സ്റ്റേഡിയത്തില്‍ ആരംഭിക്കും.

പ്രതിഭകളെ തിരിച്ചറിയുകയും വളര്‍ത്തിക്കൊണ്ടു വരാനുള്ള പ്രോത്സാഹനം നല്‍കുകയും ചെയ്യുക എന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് ഈ ഫുട്‌ബോള്‍ മത്സരം കേരളഹൌസ് സംഘടിപ്പിച്ചിരിക്കുന്നത്.പുതു തലമുറയിലെ പ്രതിഭകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും അംഗീകാരം നല്‍കാനുമാണ് കേരളാ ഹൌസ് കുട്ടികളുടെ ഫുട്ബോള്‍ മത്സരം വഴി ലക്ഷ്യമിടുന്നത്.

ഏഴു മുതല്‍ ഒമ്പതു വരെയും, പത്തു മുതല്‍ പന്ത്രണ്ടു വരെയും ഉള്ള രണ്ടു ഗ്രൂപ്പുകളില്‍ ഫൈവ് എ സൈഡ് ആയാണു കുട്ടികളെ തരം തിരിച്ചിരിക്കുന്നത്.

എം ഫിഫ്റ്റിയില്‍ ഫിംഗ്ലസ് എക്‌സിറ്റില്‍ നിന്നും പത്തു മിനിട്ടു മാത്രം സഞ്ചരിച്ചാല്‍ സ്റ്റേഡിയത്തില്‍ എത്താം :
Address : Ward Cross Indoor Astro, Newpark, The Ward, Co. Dublin
സമയം : 12:30 pm – 6 pm

കേരളാ ഹൗസിന്റെ എല്ലാ അഭ്യുദയ കാംഷികളെയും കുട്ടികളുടെ ഈ മെഗാ ടൂര്‍ണമെന്റ് കാണുന്നതിനും വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

താഴെപ്പറയുന്ന ടീമുകളാണ് ശക്തി തെളിയിക്കാന്‍ ഏറ്റുമുട്ടുന്നത്.

[Age category 7-9]

1. Northwood United.
2. Blue star Palmerstown.
3. Celbridge United.
4. Tallaght Rovers.
5. South Dublin United.
6. CR 7’s Football Club.
7. Irish Blaster Swords 1.
8. Irish Blaster Swords 2.

[Age category 10-12]

1. Blue star Palmerstown.
2. Tallaght Roevers 1
3. South Dublin United.
4. Irish Blaster Swords 1.
5. Lucan Blasters
6. Lucan United.
7. Tallaght Rovers 2.
8. Irish Blaster Swords 2.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

പവല്‍ കുര്യാക്കോസ് : (087)216 8440

സജീവ് ഡോണാബൈറ്റ് : (087) 912 9845

അലക്‌സ് ജേക്കബ് : (087) 123 7342

മാത്യൂസ് കുര്യാക്കോസ് : (087)794 3621

ജോമറ്റ് നോര്‍ത്ത് വുഡ് : (089) 247 9953

ജെ.കെ : (087) 635 3443

Scroll To Top