Wednesday December 07, 2016
Latest Updates

‘ഘടകര്‍പ്പരന്‍മാര്‍’ നാട്ടരങ്ങ് നാടക സംഘത്തിന്റെ പുതിയ നാടകം ഡബ്ലിനില്‍ ഏപ്രില്‍ 18 ന്

‘ഘടകര്‍പ്പരന്‍മാര്‍’ നാട്ടരങ്ങ് നാടക സംഘത്തിന്റെ പുതിയ നാടകം ഡബ്ലിനില്‍ ഏപ്രില്‍ 18 ന്

ഡബ്ലിന്‍ :ഇമ്മിണിബല്യ ഒന്ന് എന്ന ബഷീര്‍ കഥകളുടെ നാടകാവിഷ്‌കാരത്തിന് ശേഷം നാട്ടരങ്ങ് സംഘത്തിന്‌ടെ ഈ വര്‍ഷത്തെ പുതിയ നാടകം ‘ഘടകര്‍പ്പരന്‍മാര്‍’ ഏപ്രില്‍ 18 ശനിയാഴ്ച്ച വൈകീട്ടു 6 മണിക്ക് ഡബ്ലിന്‍ സിറ്റി സെന്റെറിലുള്ള ലിബര്‍ട്ടി ഹാള്‍ തിയേറ്ററില്‍ അരങ്ങേറും.

കുട്ടിക്കാലം മുതല്‍ ഇഞ്ചി മിട്ടായിയും തിന്നു ഉത്സവപ്പറമ്പിലും തിരുന്നാളുകളിലും കണ്ടു വളര്‍ന്ന നാടകങ്ങളുടെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ അലയടിക്കുന്നുണ്ടാവും .പ്രവാസി ആണെങ്കിലും ആ ഗൃഹാതുരത്വത്തിലേയ്ക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍

സ്‌നേഹത്തിന്‌ടെയും ചതിയുടെയും വഞ്ചനയുടെയും ഉള്‍ക്കളികള്‍ തുറന്നു കാട്ടുന്നതിനോടൊപ്പം അധികാരം എന്ന ലഹരിക്കുവേണ്ടി മനുഷ്യന്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്ന ഇതിവൃത്തത്തിലൂടെ രാജഭരണ കാലത്തേക്ക് നാടകം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു .

സ്‌നേഹിതരായ രണ്ടു കള്ളന്മമാര്‍ അവരുടെ വിശുദ്ധ ഗ്രന്ഥമായ തസ്‌കരവേദത്തിന്റെ സഹായത്തോടെ രാജകൊട്ടാരം കൊള്ളയടിക്കാന്‍ തിരുമാനിക്കുന്നതിനോടൊപ്പമുണ്ടാകുന്ന സംഭവ വികാസങ്ങള്‍ ഒരേ സമയം രണ്ടു വേദികളിലായി അവതരിപ്പിക്കുമ്പോള്‍ ആനയും കുതിരയും കാടും മേടും വേദിയിലേക്ക് നേരിട്ടെത്തുന്ന ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നാടക കൃത്ത് എ. ശാന്തകുമാറാണ് .സംവിധാനം :ഷൈജു ലൈവ് .അയലണ്ടിലെ 20 തോളം കലാകരന്‍മാര്‍ ഈ നാടകത്തില്‍ വേഷമിടുന്നു .നാടകത്തെ സ്‌നേഹിക്കുന്ന എല്ലാവരെയും ഏപ്രില്‍ 18 നു ലിബേര്‍ട്ടി ഹാള്‍ തീയേറ്ററിലേക്ക് ക്ഷണിക്കുന്നതായി നാട്ടരങ്ങ് നാടക സംഘം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഉദയ് നൂറനാട് :0863527577 

ഷൈജു ലൈവ് :0879043501

പ്രിന്‍സ് അങ്കമാലി :0862349138

Scroll To Top