Thursday December 08, 2016
Latest Updates

ഡബ്ലിനിലെ ശിശുദിനാഘോഷത്തില്‍ സ്റ്റാമ്പ്,കോയിന്‍ ശേഖരങ്ങളുടെ മത്സരങ്ങളും

ഡബ്ലിനിലെ ശിശുദിനാഘോഷത്തില്‍ സ്റ്റാമ്പ്,കോയിന്‍ ശേഖരങ്ങളുടെ മത്സരങ്ങളും

ഡബ്ലിന്‍:കുട്ടികളുടെ സംരക്ഷണം ,വിദ്യാഭ്യാസം,അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടുകൂടി ആചരിക്കപ്പെടുന്ന ശിശുദിനം ഈ വരുന്ന നവംബര്‍ 12 ന് ടാലയിലെ കില്‍മന ഹാളില്‍ കേരളഹൌസിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും ആഘോഷമാക്കാന്‍ ഒരുങ്ങുന്നു.

ഇത്തവണ ശിശുദിനത്തിന് കുട്ടികള്‍ക്കായി സ്റ്റാമ്പ് ശേഖരങ്ങളുടെയും ,നാണയ ശേഖരങ്ങളുടെയും മത്സരങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്.

കുട്ടികള്‍ കൊണ്ടുവരുന്ന ശേഖരങ്ങള്‍ കില്മന ഹാളില്‍ നവംബര്‍ 12 ന് പ്രദര്‍ശനത്തിനു വെയ്ക്കുന്നതാണ്. ഏറ്റവും നല്ല ശേഖരങ്ങള്‍ എത്തിക്കുന്ന കുട്ടിക്ക് കേരളഹൌസ് പ്രത്യേക സമ്മാനം നല്‍കുന്നത് കൂടാതെ പത്തില്‍ കൂടുതല്‍ ശേഖരങ്ങള്‍ എത്തിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.കുട്ടിക്കാലത്ത് തുടങ്ങുന്ന ഈ ചെറിയ ശീലങ്ങളിലൂടെ പല രാജ്യങ്ങളെ കുറിച്ചും ,മഹത് വ്യക്തികളെ കുറിച്ചുമുള്ള അറിവ് കുട്ടികള്‍ക്കിടയില്‍ തുടക്കം കുറിക്കാന്‍ കഴിയും എന്നത് തന്നെയാണ് ഈ മത്സരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതും.

കുട്ടികള്‍ അവരുടെ കലാപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന ശിശുദിനത്തിലേക്ക് അയര്‍ലണ്ടിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കേരളഹൌസ് അറിയിച്ചു

Scroll To Top