Saturday July 21, 2018
Latest Updates

കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ ഇക്കുറിയും വാശിയേറിയ വടംവലി മത്സരം

കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ ഇക്കുറിയും വാശിയേറിയ വടംവലി മത്സരം

ഡബ്ലിന്‍:കലാസാംസ്‌കാരിക മേഖലയിലും കായിക മേഖലയിലും തനതായ പ്രവര്‍ത്തനംകൊണ്ട് ശ്രദ്ധേയമായ കേരളഹൌസ് സംഘടിപ്പിക്കുന്ന കാര്‍ണിവലില്‍ നടത്തപെടുന്ന വടംവലി മത്സരം ജൂണ്‍ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്തപെടുന്നത് എന്ന് കേരള ഹൗസ് കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ ഫീസ് 25 യൂറോ ആയിരിക്കും.ഒന്നാംസ്ഥാനക്കാര്‍ക്ക് സെവന്‍സ്സീസ് വെജിറ്റബിള്‍സ് സ്‌പോണ്‍സര്‍  ചെയ്യുന്ന കാഷ് പ്രൈസും,ഗിഫ്റ്റും,എവര്‍റോളിംഗ് ട്രോഫിയും. രണ്ടാം സ്ഥാനക്കാര്‍ക്ക് ബോംബെ ബസാര്‍  ബ്ലാഞ്ചസ്‌ടൌണ്‍  സ്‌പോണ്‍സര്‍ ചെയ്യുന്ന കാഷ് പ്രൈസും ,ഗിഫ്റ്റും ആയിരിക്കും. വടംവലി മല്‍സരത്തില്‍  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം കേരളഹൗസില്‍  പേര് രജിസ്റ്റര്‍  ചെയ്യണമെന്ന് ഭാരവാഹികള്‍  അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ടിജോ ഫിബ്‌സ്ബറോ (089438 6373)

Scroll To Top