Friday October 20, 2017
Latest Updates

അയര്‍ലണ്ടുകാര്‍ക്ക് മാത്രമായി കെ എഫ് സി യുടെ ‘സ്പൈസ് ബോക്സ്’

അയര്‍ലണ്ടുകാര്‍ക്ക് മാത്രമായി കെ എഫ് സി യുടെ ‘സ്പൈസ് ബോക്സ്’

ഡബ്ലിന്‍:ചൈനീസ് വിഭവമായ സ്പൈസ് ബാഗിനെ തോല്‍പ്പിക്കാന്‍ ഐറിഷുകാര്‍ക്ക് പ്രിയപ്പെട്ട വിഭവങ്ങളുമായി കെഎഫ്സിയുടെ പുതിയ ‘സ്പൈസ് ബോക്സ്.’ ഒരു മിനി ഫില്ലറ്റ്, 10 പീസ് പോപ്കോണ്‍ ചിക്കന്‍, 2 ഹോട്ട് വിങ്സ്, 2 ക്രിസ്പി ഒനിയന്‍ റിങ്സ്, റെഗുലര്‍ ഫ്രൈസ്, കറി സോസ് എന്നിവയാണ് സ്പൈസ് ബോക്സില്‍ അടങ്ങിയിട്ടുള്ളത്. എല്ലാം കൂടെ വെറും 6 യൂറോയ്ക്ക് ലഭിക്കുമെന്നതും പ്രത്യേകതയാണ്. അയര്‍ലണ്ടുകാര്‍ക്കു വേണ്ടി മാത്രമാണ് സ്പൈസ് ബോക്സ് കെഎഫ്സി ഇറക്കിയിരിക്കുന്നത്.

സ്പൈസ് ബാഗ് വളരെവേഗം ജനത്തിന് പ്രിയങ്കരമായതാണ് സ്പൈസ് ബോക്സിനെപ്പറ്റി ചിന്തിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് കെഎഫ്സി അയര്‍ലണ്ട് മാര്‍ക്കറ്റിങ് മാനേജര്‍ ഡേവിഡ് മോറന്‍ പറഞ്ഞു. രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളിലും സ്പൈസ് ബോക്സ് ലഭിക്കും.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top