Monday December 05, 2016
Latest Updates

‘കടലിലെ തീ’:കെറിയില്‍ അത്ഭുത പ്രതിഭാസം കാണാന്‍ ജനപ്രവാഹം 

‘കടലിലെ തീ’:കെറിയില്‍ അത്ഭുത പ്രതിഭാസം കാണാന്‍ ജനപ്രവാഹം 

ട്രേലി:കെറിയിലെ കടലില്‍ ദൃശ്യമായ അത്ഭുതപ്രതിഭാസം കാണാന്‍ നൂറുകണക്കിന് പേര്‍ ഒഴുകിയെത്തുന്നു. ‘സീസ്പാര്‍ക്കിള്‍’ എന്നാണ് ഈ ദൃശ്യവിസ്മയത്തിന് ശാസ്ത്ര ലോകം പേരിട്ടിരിക്കുന്നത്.വെന്‍ട്രിയിലേയും ഡി്ംഗളിലേയും ബീച്ചുകളില്‍ തടിച്ചു കൂടുന്ന ആള്‍ക്കൂട്ടത്തില്‍ ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ മൈലുകള്‍ അകലെ നിന്ന് കാറോടിച്ചു വന്നവരും ഏറെ. thee 2

കടലിലെ തീ എന്ന് അറിയപ്പെടുന്ന,കടലില്‍ താമസമുറപ്പിക്കുന്ന ഒരു ജീവിവര്‍ഗ്ഗം വലിയ കൂട്ടമായി എത്തുന്നതിന്റെ ഫലമായാണ് ഈ അപൂര്‍വ്വ കാഴച് ഒരുങ്ങുന്നത്. ഇവ ജൈവരാസ പ്രവര്‍ത്തനത്തിലൂടെ പ്രകാശം പരത്തുമ്പോഴാണ് തിരകള്‍ മിന്നാമിനുങ്ങുകളുടെ കൂട്ടമായി പരിണമിക്കുന്നത്. കുറച്ച് ദിവസം കൂടി ഈ കാഴ്ച തുടരുമെന്നറിഞ്ഞ് ലിമറിക്കില്‍ നിന്നു പോലും നിരവധിപ്പേര്‍ ഇവിടേയ്ക്ക് കാറ് ഓടിച്ചു വരുന്നുണ്ടത്രേ.

കെറി മേഖലയില്‍ വന്‍തോതില്‍ മത്സ്യ ബന്ധനവും ഇപ്പോള്‍ സജീവമായിട്ടുണ്ട്.സീസണ്‍ കഴിയാറായിട്ടും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ‘മാക്രൈല്‍ ‘പിടിയ്ക്കാന്‍ കെറിയുടെ തീരത്ത് വന്‍തോതില്‍ എത്തുന്നുണ്ട്.

Scroll To Top