Saturday December 03, 2016
Latest Updates

കെറിയില്‍ ചാകര:പതിനായിരക്കണക്കിന് ടൂണയും മാക്രയിലും തീരത്തടിഞ്ഞു

കെറിയില്‍ ചാകര:പതിനായിരക്കണക്കിന് ടൂണയും മാക്രയിലും തീരത്തടിഞ്ഞു

ട്രേലി :പടിഞ്ഞാറന്‍ കെറിയിലെ ബീച്ചുകളില്‍ ചാകരയായി ടൂണയും മാക്രയിലും തീരത്തടിഞ്ഞു. പതിനായിരക്കണക്കിന് മീനുകളാണ് തീരം നിറഞ്ഞ് കിടക്കുന്നത്. ഇതിന് മുമ്പ് ഇത്തരം ഒരു പ്രതിഭാസത്തിന് പ്രദേശം സാക്ഷ്യം വഹിച്ചിട്ടില്ലാത്തതിനാല്‍ ജനങ്ങള്‍ കൌതുകത്തോടെയാണ് സംഭവം നിരീക്ഷിക്കുന്നത്.

പക്ഷേ ഇതില്‍ അസാധാരണമായി ഒന്നും ഇല്ല എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.ചെറിയ ടുണയാണ് അടിഞ്ഞ മീനുകളില്‍ കൂടുതലും ഇടയ്ക്ക മാക്രയിലുകളും ഉണ്ട്. വ്യാഴാഴ്ച മുതല്‍ തീരത്ത് കിടന്ന് അഴുകുന്ന മത്സ്യം  കഴുകനും മറ്റ് പക്ഷികളും തിന്നുന്നില്ല എന്നതും ശ്രദ്ധേയമാകുന്നു. 

പ്രദേശ വാസികള്‍ ഫിഷറീസ് വിദഗദ്ധനായ കെവിന്‍ ഫ്‌ലാനെറിയെ ഇത് സംബന്ധിച്ച ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രണ്ട് കാരണങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണമായിരിക്കുക. വലിയ മത്സ്യങ്ങളായ ബ്ലൂ ഫിന്‍ ടൂണയോ, മാക്കറലിന്റെ ഒരു കൂട്ടമോ ഒരു പക്ഷേ ഈ മത്സ്യക്കൂട്ടതെത പി്ന്‍തുടര്‍ന്ന് വന്നപ്പോള്‍ അവ തീരത്തിനടുത്ത് കരയില്‍ കുടുങ്ങിയതാവാം. അല്ലെങ്കില്‍ വേലിയേറ്റത്തിലെ വലിയ തിരകള്‍ അവയെ തീരത്തേക്ക് അടിച്ചു കയറ്റിയതാവാം.എന്തായാലും കെറിയിലെ ജനങ്ങള്‍ കാഴ്ച തേടി തീരത്തേയ്ക്ക് എത്തുന്നുണ്ട്.

Scroll To Top