Sunday December 11, 2016
Latest Updates

അതിമനോഹരം …കെറി

അതിമനോഹരം …കെറി

ഡബ്ലിന്‍: അയര്‍ണ്ടുകാര്‍ അവധി ആഘോഷിക്കാന്‍ ഏറ്റവുമധികം പോകുന്നത് കെറിയിലേക്ക് എന്ന റിപ്പോര്‍ട്ട്. അയര്‍ലന്‍ണ്ടുകാരുടെ ഹോളിഡേ കേന്ദ്രങ്ങളെക്കുറിച്ച് നടന്ന സര്‍വേയിലാണ് കെറി ഒന്നാമത് എത്തിയത്. സര്‍വെയില്‍ പങ്കെടുത്ത 26 ശതമാനം പേരും ഇഷ്ടപ്പെട്ട ഹോളിഡേ കേന്ദ്രമായി കെറി തെരഞ്ഞെടുത്തു. 14.5 ശതമാനം വോട്ടുമായി കോര്‍ക്ക് രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ചത് കോര്‍ക്കാണ്. ഈ വര്‍ഷം 14.3 ശതമാനം പേരാണ് കോര്‍ക്കില്‍ സന്ദര്‍ശനം നടത്തിയത്. 

കെറിയില്‍ 14 ശതമാനം പേര്‍ സന്ദര്‍ശനം നടത്തി. ഗാല്‍വെയില്‍ 11 ശതമാനം പേര്‍ സന്ദര്‍ശനം നടത്തി. ഏറ്റവും കുറച്ച് സഞ്ചാരികള്‍ എത്തുന്ന സ്ഥലമായി ലീറ്റ്രിം തെരഞ്ഞെടുക്കപ്പെട്ടു. ലാവോസും ഡബ്ലിനും പട്ടികയില്‍ പിന്നിലാണ്. മീത്ത്, അമാഗ്, ലൗത്ത്, ഒഫാലി തുടങ്ങിയ കൌണ്ടികള്‍ക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. മൈഹോം ഡോട്ട് ഐഇ എന്ന വെബ്‌സൈറ്റാണ് സര്‍വേ നടത്തിയത്. അയര്‍ലണ്ടിലെ 1,700 ഓളം സഞ്ചാരികളില്‍ നിന്ന് സര്‍വേ അഭിപ്രായം ശേഖരിച്ചു

Scroll To Top