Sunday February 26, 2017
Latest Updates

കെറിയില്‍ വാഹനാപകടം: പതിനൊന്ന് കുട്ടികള്‍ അടക്കം പതിനഞ്ച് പേര്‍ അത്ഭുതകരമായി രക്ഷപെട്ടു

കെറിയില്‍ വാഹനാപകടം: പതിനൊന്ന് കുട്ടികള്‍ അടക്കം പതിനഞ്ച് പേര്‍ അത്ഭുതകരമായി രക്ഷപെട്ടു

കില്ലാര്‍നീ: കെറിയില്‍ നടന്ന വാഹനാപകടത്തില്‍ നിന്ന് പതിനൊന്ന് കുട്ടികള്‍ അടക്കം പതിനഞ്ച് പേര്‍ അത്ഭുതകരമായി രക്ഷപെട്ടു.കില്ലാര്‍നീ  റോഡില്‍ വച്ച് ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. മിനിവാനും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് കുട്ടികളും ഏഴ് മുതിര്‍ന്നവരും അടങ്ങുന്ന കുടുംബമാണ് മിനി വാനില്‍ ഉണ്ടായിരുന്നത്. രണ്ട് മുതിര്‍ന്നവരും അവരുടെ കുട്ടികളും അടങ്ങുന്ന ബ്രിട്ടീഷ് കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി മിനി വാന്‍ കൂട്ടി ഇടിക്കുകയായിരുന്നു.kerry1

അപകടത്തില്‍ വാഹനങ്ങള്‍ തകര്‍ന്നു തരിപ്പണമായെങ്കിലും യാത്രക്കാര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപെട്ടത് അത്ഭുതമായി. മൂന്ന് യൂണിറ്റ് ഫയര്‍ ബ്രിഗേഡും ആംബുലന്‍സുകളും കെറി കൌണ്ടി കൌണ്‍സില്‍ ജീവനക്കാരും അപകട സ്ഥലത്ത്എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഷനോനില്‍ നിന്നും ഡബ്ലിനില്‍ നിന്നുമുള്ള കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകളും എയര്‍ കോര്‍പ്‌സിന്റെ രണ്ട് ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

പരുക്കേറ്റ രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേരെ ഹെലികോപ്ടറില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. എന്നാല്‍ പ്രതികൂല കാലാവസ്ഥ അടക്കം ഡ്രൈവിംഗ് അന്തരീക്ഷം മോശമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതാകാം അപകടത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിലാണ് അധികൃതര്‍kerry4

Scroll To Top