Thursday August 17, 2017
Latest Updates

കേരളഹൗസ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് : അവസാന അങ്കത്തിന് ഇനി നാലു കരുത്തര്‍

കേരളഹൗസ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് : അവസാന അങ്കത്തിന് ഇനി നാലു കരുത്തര്‍

ഡബ്ലിന്‍:കേരളഹൗസ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളുടെ പ്രാഥമിക പോരാട്ടങ്ങള്‍ ജൂണ്‍ 10 ശനിയാഴ്ച നടത്തപ്പെട്ടു.കരുത്തരായ 12 ടീമുകള്‍ തമ്മില്‍ നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ സെമിയിലേക്ക് KCC,LCC,ഫിംഗ്ലസ് 11,സ്വോര്‍ഡ്സ് ടീമുകള്‍ യോഗ്യത നേടി,

കാര്‍ണിവല്‍ ദിവസമായ ജൂണ്‍ പതിനേഴിനാണ് സെമിയും ഫൈനലും നടത്തപ്പെടുന്നത്.ആദ്യ സെമിയില്‍ LCC,ഫിംഗ്ലസ് ഇലവനുമായും,രണ്ടാം സെമിയില്‍ KCC,സ്വോര്‍ഡ്സിനോടും ഏറ്റുമുട്ടും.പ്രാഥമിക മത്സരങ്ങളില്‍ ഒരു പരാജയം പോലും ഏറ്റുവാങ്ങാതെയാണ് നാലു ടീമുകളും ഇക്കുറി സെമി ബെര്‍ത്ത് ഉറപ്പാക്കിയത്.

കാര്‍ണിവല്‍ ദിവസം രാവിലെ ഏകദേശം പതിനൊന്നു മണിയോട് കൂടി ഫൈനല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതിനാല്‍ ഇത്തവണ ഗ്രൌണ്ട് മുഴുവനായും കാര്‍ണിവലിലെ മറ്റു വിനോദങ്ങള്‍ക്കും പാര്‍ക്കിങ്ങിനായും ഉപയോഗയോഗ്യമായിരിക്കും.
ജേതാക്കളെയും ,മികച്ച കളിക്കാരെയും കാത്തു നിരവധി സമ്മാനങ്ങളാണ് കേരളഹൌസ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഓസ്‌കാര്‍ ട്രാവല്‍സ് എവര്‍ റോളിംഗ് ട്രോഫിയും ,കാഷ് പ്രൈസും ജേതാക്കള്‍ക്ക് ലഭിക്കുമ്പോള്‍,LCC നല്‍കുന്ന ട്രോഫിയും ,കാഷ് പ്രൈസുമാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക.കൂടാതെ ഫൈനലിലെ മികച്ച കളിക്കാരനും,മൊത്തം മത്സരങ്ങളിലെ മികച്ച കളിക്കാരനും പിന്‍ കേരള ,വോള്‍ക്‌സ് വാഗന്‍ എന്നിവര്‍ നല്‍കുന്ന സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.

Scroll To Top