Thursday December 08, 2016
Latest Updates

പ്രാഥമിക കണക്കില്‍ 75 ശതമാനം പേര്‍ വോട്ട് ചെയ്തു ,മഴ കേരളത്തില്‍ പോളിംഗ് ആവേശം കുറച്ചു

പ്രാഥമിക കണക്കില്‍ 75 ശതമാനം പേര്‍ വോട്ട് ചെയ്തു ,മഴ കേരളത്തില്‍ പോളിംഗ് ആവേശം കുറച്ചു

തിരുവനന്തപുരം: കനത്ത മഴയിലും കേരളത്തില്‍ ഭേദപ്പെട്ട പോളിംഗ്. 75 ശതമാനം പേര്‍ വോട്ടു ചെയ്തതായാണ് പ്രാഥമിക കണക്കുകള്‍. പന്ത്രണ്ടു മണിവരെ 39 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. കനത്ത മഴ പോളിങ്ങിനെ പലേടത്തും ബാധിച്ചു. ഉച്ചതിരിഞ്ഞതോടെ മഴ പലേടത്തും കനത്തതും തിരിച്ചടിയായി.ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് കോഴിക്കോട് ജില്ലയിലാണ്.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിളാണ് കനത്ത മഴയുണ്ടായിരുന്നത്. മലബാറില്‍ മഴയില്ലായിരുന്നു. മലബാറിലാണ് കനത്ത പോളിംഗ് നടന്നത്. കണ്ണൂരും വയനാടും മലപ്പുറവുമാണ് പോളിങ്ങില്‍ മുന്നില്‍.

വോട്ടിംഗ് സമയം അവസാനിക്കുമ്പോള്‍ ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം ഇങ്ങനെ: തിരുവനന്തപുരം71.5, കൊല്ലം72.2, പത്തനംതിട്ട65.0, കോട്ടയം74.2, ആലപ്പുഴ75.7, ഇടുക്കി69.0, എറണാകുളം74.4, തൃശൂര്‍74.5, പാലക്കാട്73.2, മലപ്പുറം70.2, കോഴിക്കോട്75.5, വയനാട്72.7, കണ്ണൂര്‍75.5, കാസര്‍ഗോഡ്72.

അന്തിമ കണക്കുകളില്‍ പോളിംഗ് ശതമാനം 78 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ 75.12 ശതമാനമായിരുന്നു പോളിംഗ്. പല മണ്ഡലങ്ങളിലും വോട്ടിംഗ് സമയം അവസാനിക്കുമ്പോഴും നീണ്ട ക്യൂ ദൃശ്യമാണ്. ക്യുവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. സംസ്ഥാന തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പോരാട്ടം നടന്ന തൃപ്പൂണിത്തുറ, പൂഞ്ഞാര്‍, പാല, മലമ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിച്ചു.

 

Scroll To Top