Thursday January 19, 2017
Latest Updates

‘ബാബുവിന് കോഴ കിട്ടിയത് പുതുപ്പള്ളി വഴിയോ?’ നിയമസഭയില്‍ ബഹളം,സഭ പിരിഞ്ഞു 

‘ബാബുവിന് കോഴ കിട്ടിയത് പുതുപ്പള്ളി വഴിയോ?’ നിയമസഭയില്‍ ബഹളം,സഭ പിരിഞ്ഞു 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. പിന്നീടെല്ലാം മുറ പോലെ നടന്നു. പ്രതിപക്ഷം നടുക്കളത്തിലേക്കിറങ്ങി. ബഹളം രൂക്ഷമായപ്പോള്‍ തിടുക്കത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

ബാര്‍ കോഴക്കേസില്‍ മന്ത്രിയെ കുരുക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ അവകാശപ്പെട്ടു. ബാബുവിന് കോഴ കിട്ടിയത് പുതുപ്പള്ളി വഴിയാണോ എന്ന് അദ്ദേഹം ചോദിച്ചു.

കേസ് കോടതിയുടെ പരിഗണനയിലാണ് , അതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മന്ത്രി മറുപടി നല്‍കി.

മന്ത്രിയുടെ മറുപടി കേട്ട പ്രതിപക്ഷാംഗങ്ങള്‍ നടുക്കളത്തിലേക്കു മുദ്രാവാക്യം വിളികളോടെ നീങ്ങിയപ്പോള്‍ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

Scroll To Top