Saturday December 10, 2016
Latest Updates

പ്രവാസി മറക്കരുതാത്ത ഈ കവിത ഇന്നൊന്ന് കേട്ടാലോ ?

പ്രവാസി മറക്കരുതാത്ത ഈ കവിത ഇന്നൊന്ന് കേട്ടാലോ ?

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍

മാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ

പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ

അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ

നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ

മലയാളം എന്റെ മാതൃഭാഷ. മുലപ്പാലിനൊപ്പം മുകര്‍ന്ന മധുരം മലയാളം. മലനാട്ടില്‍ നിന്നും മറുനാട്ടില്‍ പോയിട്ടും മറക്കാന്‍ കഴിയാത്ത ഗൃഹാതുരത്വം. നാടിന്റെ നന്മയും നൈര്‍മല്യവും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു പ്രയാസി (അതെ, പ്രവാസി തന്നെ), ആര്‍ഷ ഭാരത സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും ഭാരതീയരിലും പ്രത്യേകിച്ച് മലയാളികളിലും എത്തിക്കാന്‍ പാടുപെടുന്ന ഒരു മലയാളി, മലയാളത്തെക്കുറിച്ച് എഴുതുവാന്‍ ശ്രമിക്കുന്നു. തമിഴില്‍ നിന്നോ സംസ്‌കൃതത്തില്‍ നിന്നോ വന്നെന്നു പറയപ്പെടുന്ന നമ്മുടെ മലയാളം എല്ലാ ഭാഷകളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ലിപിയില്‍, ഉച്ചാരണത്തില്‍, വ്യാകരണത്തില്‍, എല്ലാം. സമാനതകള്‍ പലതിനോടും കണ്ടേക്കാമെങ്കിലും വളരെ പ്രത്യേകതകള്‍ കാണാമിതില്‍. മലയാള ഭാഷ സംസാരിക്കുന്ന മലയാളികള്‍ക്ക് മറ്റു ഭാഷകള്‍ അനായാസം വഴങ്ങും എന്ന് ലോകം അംഗീകരിച്ചതാണ്. അതേ സമയം, മലയാളം പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടാണെന്ന് എല്ലാവരും പറയുന്നു.

മലയാളി മലയാളം മറന്നു പോകുന്നോ എന്നൊരു സന്ദേഹം പലരെയും പോലെ എനിക്കുമുണ്ട്. ഏറ്റവും ചുരുങ്ങിയ പക്ഷം മലയാളം സംസാരിക്കുവാനെന്കിലും എല്ലാ മലയാളികള്‍ക്കും കഴിയെട്ടെ എന്ന് നമുക്കെല്ലാം പ്രതീക്ഷിക്കാം.

അമ്മ താന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ….

നമ്മള്‍ക്കമൃതുമമൃതായി തോന്നൂ…….

വള്ളത്തോളിനു അമ്മയും അമ്മ മലയാളവും നെഞ്ചിലെ അമൃതാണ്.നമുക്കും ….?

(വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിത ആലപിച്ചത് കണ്ണൂര്‍ നെടുങ്ങോം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍.)

Scroll To Top