Sunday December 11, 2016
Latest Updates

കോര്‍ക്ക് മലയാളി സമൂഹം ‘ആഘോഷലഹരിയില്‍,ഇന്ന് ‘കേരള ഫീയെസ്റ്റ’

കോര്‍ക്ക് മലയാളി സമൂഹം ‘ആഘോഷലഹരിയില്‍,ഇന്ന് ‘കേരള ഫീയെസ്റ്റ’

കോര്‍ക്ക് :വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്ക് ഒരുക്കുന്ന ‘കേരള ഫീയെസ്റ്റ’ആഘോഷങ്ങള്‍ക്ക് കോര്‍ക്ക് നഗരം ഒരുങ്ങി 
കേരള പിറവിയും ശിശുദിനാഘോഷം പരിപാടികളും സംയുക്തമായിയാണ് ‘കേരള ഫീയെസ്റ്റ’യില്‍ ആഘോഷിക്കുന്നത്.ഇന്ന് (നവംബര്‍ 14)വില്‍ട്ടന്‍ ജി .എ .എ ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിമുതല്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തികച്ചും വ്യത്യസ്ഥങ്ങളായ ഗെയിമുകളും കേരളപിറവി ശിശുദിന ആഘോഷങ്ങളെ വര്‍ണ്ണാഭമാക്കും.ആര്‍ട്ട് കോമ്പറ്റീഷന്‍,ചെസ്സ്,സ്‌പോണ്‍ണ്ടേനിയസ് സ്പീച്ച് കോമ്പറ്റീഷന്‍,ക്വിസ്സ് മത്സരം,ബെസ്റ്റ് ഓഫ് കേരള ഫീയെസ്റ്റ തുടങ്ങി വിവിധ മത്സരങ്ങള്‍ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ജൂനിയര്‍,സീനിയര്‍ സെര്‍റ്റ് ഉന്നത വിജയം വരിച്ച കുട്ടികളെ മോമെന്‌ടോ നല്കി ആദരിക്കും.ആഘോഷ പരിപാടികളോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഗാനമേളയും ഉണ്ടായിരിക്കും
ഷാജു കുര്യന്‍ : 0873205335 
ലേഖ മേനോന്‍ : 0863685070 
വാര്‍ത്ത : ഹാരി തോമസ്

Scroll To Top