Saturday December 10, 2016
Latest Updates

എന്‍ ശക്തന്‍ നിയമസഭാ സ്പീക്കര്‍,യൂ ഡി എഫിന് 8 വോട്ടിന്റെ ഭൂരിപക്ഷം 

എന്‍ ശക്തന്‍ നിയമസഭാ സ്പീക്കര്‍,യൂ ഡി എഫിന് 8 വോട്ടിന്റെ ഭൂരിപക്ഷം 

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കറായി എന്‍ ശക്തനെ തെരെഞ്ഞെടുത്തു. ഇടതു സ്ഥാനാര്‍ത്ഥിയായ ഐഷാപോറ്റിയെ എട്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശക്തന്‍ സ്പീക്കര്‍ സ്ഥാനം സ്വന്തമാക്കിയത്. ശക്തന്‍ 74 വോട്ട് നേടിയപ്പോള്‍ ഐഷാപോറ്റി 66 വോട്ട് നേടി.
മത്സരിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച രാത്രി തന്നെ ശക്തന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെച്ചിരുന്നു. പ്രോ ട്ടേം സ്പീക്കര്‍ ഡൊമനിക് പ്രസന്റേഷന്റെ അധ്യക്ഷതയിലാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്.

Scroll To Top