Sunday April 23, 2017
Latest Updates

കേരള പി എസ് സി മെമ്പര്‍മാര്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തി 

കേരള പി എസ് സി മെമ്പര്‍മാര്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തി 

ഡബ്ലിന്‍:കേരള പി എസ് സി അംഗങ്ങളായ അശോകന്‍ ചെരുവില്‍,അഡ്വ.എം കെ സക്കീര്‍,അഡ്വ വി എസ് ഹരീന്ദ്രനാഥ് എന്നിവര്‍ അനൌദ്യോഗിക സന്ദര്‍ശനാര്‍ഥം അയര്‍ലണ്ടില്‍ എത്തി.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പബ്ലിക് സര്‍വീസ് കമ്മീഷണര്‍മാരുടെ പരിശീലന പരിപാടിയില്‍ പങ്കെടുത്ത ശേഷം ഇന്നലെ വൈകിട്ട് ഡബ്ലിനില്‍ എത്തിയ പി എസ് സി മെമ്പര്‍മാരെ അയര്‌ലണ്ടിലെ മലയാളി സമൂഹത്തിന്റെ പ്രതിനിധികള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിലൊരാളായ അശോകന്‍ ചെരുവില്‍ 2014 ലെ ‘മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് ജേതാവാണ്.1998 ല്‍ ‘ഒരു രാത്രിയ്ക്ക് ഒരു പകല്‍’എന്ന നോവലിന് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 

തലസ്ഥാനത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ അഡ്വ വി എസ് ഹരീന്ദ്രനാഥ് കേരള കാര്‍ഷിക സര്‍വകലാശാലസിണ്ടിക്കേറ്റിലെ എക്‌സിക്യൂട്ടീവ് അംഗമായും നിരവധി വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.

പ്രമുഖ അഭിഭാഷകനായ അഡ്വ.എം കെ സക്കീര്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ സംഘം പര്യടനം നടത്തും 


Scroll To Top