Wednesday September 20, 2017
Latest Updates

കേരളാ പ്രവാസി കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകം ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി 

കേരളാ പ്രവാസി കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകം ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി 

ഡബ്ലിന്‍:കേരളാ നിയമസഭയുടെ സ്പീക്കറും യൂ ഡി എഫ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ കേരളാ പ്രവാസി കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകം അനുശോചനം രേഖപ്പെടുത്തി. 

അവഗാഹമായ നിയമപരിജ്ഞാനവും സഭാനടപടി ക്രമങ്ങളില്‍ സംശയലേശമന്യേയുള്ള ഇടപെടലുകളും അദ്ദേഹത്തെ കുറഞ്ഞകാലം കൊണ്ടുതന്നെ മികച്ച സ്പീക്കര്‍ എന്ന പേരിന് ഉടമയാക്കി. കുലീനമായ രാഷ്ട്രീയ ധീരതയുടെയും മാന്യമായ പൊതുപ്രവര്‍ത്തന ശൈലിയുടെയും ഉടമയായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണം മൂലം ഉത്തമനായ ഒരു പൊതു പ്രവര്‍ത്തകനെയാണ് നഷ്ട്ടപെട്ടിരിക്കുന്നതെന്ന് കേരളാ പ്രവാസി കോണ്‍ഗ്രസ് അനുശോചന പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

Scroll To Top