Wednesday December 07, 2016
Latest Updates

കേരളാ ഇലക്ഷന്‍:കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) യോഗം ശനിയാഴ്ച്ച ലൂക്കനില്‍

കേരളാ ഇലക്ഷന്‍:കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) യോഗം ശനിയാഴ്ച്ച ലൂക്കനില്‍

ഡബ്ലിന്‍:കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പ്രവാസിസമൂഹത്തിന്റെ പിന്തുണ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) അയര്‍ലണ്ട് ഘടകത്തിന്റെ യോഗം ഏപ്രില്‍ 30 ന്(ശനിയാഴ്ച്ച) ചേരും.

ലൂക്കനിലെ മാത്യൂ ചേലയ്ക്കലിന്റെ വസതിയില്‍ ശനിയാഴ്ച്ച രാവിലെ 10.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ കേരളാ പ്രവാസി കോണ്‍ഗ്രസ് (എം)അയര്‍ലണ്ട് പ്രസിഡണ്ട് രാജു കുന്നക്കാട്ട് അദ്ധ്യക്ഷനായിരിക്കും.

കേരളാ പ്രവാസി കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന പാര്‍ട്ടി ഭാരവാഹികള്‍ യോഗത്തെ ടെലികോണ്‍ഫ്രന്‍സ് മുഖേനെ അഭിസംബോധന ചെയ്യും.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കും.

പ്രവാസി കേരളാ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍  0863346861എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് രാജു കുന്നക്കാട്ട് അറിയിച്ചു.

Scroll To Top