Friday December 09, 2016
Latest Updates

കേരളാ പ്രവാസി കോണ്‍ഗ്രസ് അയര്‍ലണ്ട് കെ എം മാണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു 

കേരളാ പ്രവാസി കോണ്‍ഗ്രസ് അയര്‍ലണ്ട് കെ എം മാണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു 

ഡബ്ലിന്‍:കെ എം മാണിയുടെ അര നൂറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹമായ ജനസേവനത്തെ മറച്ചു പിടിയ്ക്കാനും,കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാനുമുള്ള ഗൂഡാലോചനയുടെ ഭാഗമാണ് അദ്ദേഹത്തിനു നേരെയുള്ള ആരോപണങ്ങളെന്ന് കേരളാ പ്രവാസി കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകം.

കെ എം മാണിയ്ക്ക് കേരളാ പ്രവാസി കോണ്‍ഗ്രസ് അയര്‍ലണ്ട് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു.ജനമനസുകളുടെ ആവേശമായ കെ എം മാണിയെ കള്ളകഥകള്‍ കൊണ്ട് പരാജയപ്പെടുത്താന്‍ ആവില്ലെന്നും അഗ്‌നിശുദ്ധി വരുത്തി അദ്ദേഹം തിരിച്ചുവരിക തന്നെ ചെയ്യുമെന്നും യോഗം വിലയിരുത്തി.കെ എം മാണിയുടെ രക്തത്തിന് വേണ്ടി ഉറഞ്ഞു തുള്ളുന്ന മാധ്യമ സിണ്ടിക്കേറ്റും,ചില ചാനല്‍ മാഫിയ കൂട്ട്‌കെട്ടും നടത്തുന്ന പൊറാട്ട് നാടകങ്ങള്‍ കൊണ്ട് അദ്ദേഹത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് കരുതുന്നവര്‍  വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും യോഗം അഭിപ്രായപ്പെട്ടു

പ്രസിഡണ്ട് രാജു കുന്നക്കാട്ട് യോഗത്തില്‍ അധ്യക്ഷം വഹിച്ചു.ബിജു പള്ളിക്കര,സിറില്‍ തെങ്ങും പള്ളി,സാജുമോന്‍ പാലാ ,ജയ്‌മോന്‍  കിഴക്കേക്കാട്ടില്‍,അലക്‌സ് വട്ടുകുളം,ജോയിച്ചന്‍ ഒഴുകയില്‍,ഷാജി ആന്റണി ആര്യമണ്ണില്‍,മാത്യൂസ് ചേലയ്ക്കല്‍,ജോമോന്‍ കട്ടിപറമ്പില്‍,ഷിബു ചീരാംവേലി,സണ്ണി ഇളംകുളം,ഷാജുമോന്‍ അയര്‍കുന്നം,സണ്ണി പാലയ്ക്കാത്തടം,ടോം വാണിയപ്പുരയ്ക്കല്‍, പ്രദീപ് കൂട്ടുമ്മേല്‍,പ്രിന്‍സ് മാപ്പിള പറമ്പില്‍,ജിപ്‌സണ്‍ ജോസ്,റോണി ലൂക്കന്‍,സെബാസ്റ്റ്യന്‍ കുന്നുംപുറം,ജോര്‍ജ് വാട്ടര്‍ഫോര്‍ഡ്,തോമസ് കോട്ടയം,ജോസ് കല്ലൂര്‍ക്കാട്,ബിജു വൈക്കം,ജോര്‍ജ് കുര്യന്‍ കൊല്ലംപറമ്പില്‍,സുനില്‍ മുണ്ടാപ്ലാക്കല്‍,ദീപു ആന്ത്രോത്ത്,സാബു ആനക്കല്ല്,ഡോമിനിക് ഡബ്ലിന്‍,ജയന്‍ കൊട്ടാരക്കര,ബൈജു സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.




Scroll To Top