Saturday December 03, 2016
Latest Updates

പോളിംഗ് പുരോഗമിക്കുന്നു,മിക്കയിടങ്ങളിലും കനത്ത മഴ

പോളിംഗ് പുരോഗമിക്കുന്നു,മിക്കയിടങ്ങളിലും കനത്ത മഴ

തിരുവനന്തപുരം: കേരളം അടുത്ത അഞ്ചു വര്‍ഷം ആര് ഭരിക്കണമെന്നു നിശ്ചയിക്കാനുള്ള  വിധിയെഴുത്തു തുടങ്ങി.

രാവിലെ ഏഴു മണി മുതല്‍ തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്.
മിക്കയിടത്തും പോളിംഗ് സമാധാനപരമാണ്. മൂന്നു മുന്നണികളും വിജയം അവകാശപ്പെടുന്ന തിരഞ്ഞെടുപ്പ് ,ഏറ്റവും അവസാനം റിപ്പോര്‍ട്ട്  4 മണിക്ക്  ലഭിച്ചവിവിധ ജില്ലകളില്‍ താഴെപറയും വിധമാണ് പോളിംഗ് ശതമാനം,

കാസര്‍ഗോഡ്-62
കണ്ണൂര്-62
വയനാട്-57
കോഴിക്കോട്-28
മലപ്പുറം-57
പാലക്കാട്-58
തൃശ്ശൂര്‍-60
എറണാകുളം-62
കോട്ടയം-59
ഇടുക്കി-60
പത്തനംതിട്ട-57
ആലപ്പുഴ-60
കൊല്ലം-58
തിരുവനന്തപുരം-56

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് വിധിയെഴുത്തിന് അകമ്പടിയായി ഒട്ടേറെ ജില്ലകളില്‍ മഴ പെയ്യുന്നുണ്ട്. . വേനല്‍ ചൂടിന് ആശ്വാസമേകി കഴിഞ്ഞയാഴ്ചയെത്തിയ വേനല്‍ മഴ ബുധനാഴ്ച വരെ ശക്തമായി തുടരുമെന്നാണ് വിവരം. കേരളം പോളിങ് ബൂത്തിലേയ്ക്ക് നടന്നടുക്കുമ്പോള്‍ ശക്തമായി മഴ പെയ്യുന്നത് പോളിങിനെ ബാധിക്കുമെന്നാണ് വിവരം.

തിങ്കളാഴ്ച മുഴുവന്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായി മഴ പെയ്താല്‍ പോളിങ് ശതമാനം കുറയാനാണ് സാധ്യത. വൃദ്ധജനങ്ങളുള്‍പ്പെടെയുള്ളവര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നതിനെ മഴ ബാധിച്ചേയ്ക്കും എന്നാണ് . കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നടങ്കം ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം മഴയെ നേരിടാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കി. വോട്ടര്‍മാരെ സുഗമമായി പോളിങ് ബൂത്തിലെത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിന്റെ പല ഭാഗങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൊട്ടിക്കലാശം നടന്ന ശനിയാഴ്ച കനത്ത മഴയായിരുന്നു. പത്തനംതിട്ടയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. ഞായറാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴ പെയ്യുന്നുണ്ട്.

Scroll To Top